ജിദ്ദയില്‍ ശക്തമായ മഴ; വെള്ളപ്പാച്ചിലില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയി

സൗദിയില്‍ ചൊവ്വാഴ്ചയുണ്ടായ കോരിച്ചൊരിഞ്ഞ കനത്ത മഴ പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപക നാശമാണ് വിതച്ചത്. ജിദ്ദ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും നിരത്തുകളും വെള്ളത്തില്‍ മുങ്ങി. മദീന മേഖലയിലും ജിദ്ദയിലും മൂന്നുവീതവും യാമ്പുവില്‍ രണ്ടും മരണം സ്ഥിരീകരിച്ചു. ഹാഇലില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ കുട്ടിയെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു. രണ്ട് കുട്ടികളെ കാണാതായി. യാമ്പൂ, മക്ക, മദീന, ത്വാഇഫ്, അല്‍ ഉല, ഹാഇല്‍ എന്നിവിടങ്ങളിലും വടക്കന്‍ അതിര്‍ത്തി മേഖലയായ അല്‍ജൗഫിലും നല്ല മഴ ലഭിച്ചു.
മദീന മേഖലയിലെ അല്‍ഉല, അല്‍ഐസ്, ഖൈബര്‍, ബദ്ര്!, വാദി ഫറഅ്, ഹനാകിയ എന്നിവിടങ്ങളിലാണ് മഴ നാശം വിതച്ചത്. 21ഓളം വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങി. രണ്ടുവീടുകളിലുള്ളവരെ മാറ്റിതാമസിപ്പിച്ചതായും വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 45 ഓളം പേരെ രക്ഷപ്പെടുത്തിയതായും രക്ഷാപ്രവര്‍ത്തക സംഘം വ്യക്തമാക്കി. വെള്ളക്കെട്ടില്‍ കുടുങ്ങിയ 14 വാഹനങ്ങളില്‍ നിന്ന് 14 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. റോഡില്‍ നിന്ന് വെള്ളം നീക്കം ചെയ്യാന്‍ നഗരസഭ അധികൃതര്‍ രംഗത്തുണ്ട്. അല്‍ ഉലയില്‍ മഴ വ്യാപക നാശം വിതച്ചു. രാത്രി വൈകിയും പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നിരവധി വാഹനാപകടങ്ങളാണ് പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രക്ഷാപ്രവര്‍ത്തനത്തിന് പോയ സിവില്‍ ഡിഫന്‍സിന്റെ വാഹനവും വെള്ളക്കെട്ടില്‍ താണുപോയതായി അധികൃതര്‍ അറിയിച്ചു. ജിദ്ദയില്‍ രാവിലെ ഒമ്പതരയോടെ ആരംഭിച്ച മഴ ഉച്ച വരെ തുടര്‍ന്നു.
ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയാണ് അല്‍പം ശമനമുണ്ടായത്. കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് മഴയത്തെിയത്. ഈ ദിവസങ്ങളില്‍ പെരുമഴ ഉണ്ടാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ നേരത്തെ സ്വീകരിച്ചിരുന്നു. വിദ്യാലയങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. മഴ തുടങ്ങിയതോടെ ഓഫീസുകള്‍ക്കും അവധി നല്‍കി. കനത്ത മഴ പലഭാഗത്തും ഇന്നലെ ജനജീവിതം ദുസ്സഹമാക്കി. പടിഞ്ഞാറന്‍ മേഖലയിലെ നഗരങ്ങളില്‍ ഓഫീസുകളും കടകളും ഭാഗികമായാണ് പ്രവര്‍ത്തിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. നിരവധി വീടുകളിലും ഓഫീസുകളിലും ഗോഡൗണുകളിലും കടകളിലും വെള്ളം കയറി. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങി. ട്രാഫിക് ഉദ്യോഗസ്ഥരത്തെിയാണ് ചിലരെ രക്ഷപ്പെടുത്തിയത്. താഴ്വരയിലെ ചില സ്ഥലങ്ങളില്‍ കുടുങ്ങിയവരെ ഹെലികോപ്റ്ററുകളില്‍ രക്ഷപ്പെടുത്തി.
വെള്ളക്കെട്ടുകളില്‍ കുടുങ്ങിയവരെ കണ്ടത്തൊന്‍ നിരീക്ഷണപറക്കല്‍ നടത്തിവരികയാണെന്ന് സുരക്ഷ വിഭാഗം ജനറല്‍ ക്യാപ്റ്റന്‍ മുഹമ്മദ് ബിന്‍ ഈദ് അല്‍ ഹര്‍ബി പറഞ്ഞു. ചിലയിടങ്ങളില്‍ വാഹനങ്ങളുടെ മേല്‍ മരങ്ങള്‍ കടപുഴകിവീണു. നിരവധി പരസ്യബോര്‍ഡുകള്‍ നിലംപൊത്തി. വെള്ളം കയറിയതിനാല്‍ പല റോഡുകളും തുരങ്കങ്ങളും ട്രാഫിക് വകുപ്പ് അടച്ചു. ജിദ്ദയിലേക്ക് വന്ന ചില വിമാനങ്ങള്‍ മദീന വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ജിദ്ദയില്‍ നിന്നുള്ള എട്ട് ആഭ്യന്തര വിമാന സര്‍വീസുകള്‍ നീട്ടിവെച്ചു. വൈകുന്നേരത്തോടെ മഴക്ക് ആശ്വസമായതിനാല്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ മഴയില്‍ കുടുങ്ങിയവരെ കണ്ടത്തൊനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. റോഡുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം പമ്പ് ചെയ്യാനും നിലംപൊത്തിയ മരങ്ങളും പരസ്യബോര്‍ഡുകളും നീക്കം ചെയ്യാനും ശ്രമം തുടങ്ങിയിട്ടുണ്ട്. മഴക്കുള്ള സാധ്യത തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha