Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

യുഎഇയുടെ കുതിപ്പിന് ചിറകേകിയ നേതാവ്; ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇത്തിരിക്കുഞ്ഞനായ യുഎഇയുടെ വളർച്ച ഏറെ നിര്ണായകമാക്കി, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഭരണാധികാരിയായി ചുമതലയേറ്റിട്ട് ഇന്ന് 17 വർഷം!

05 JANUARY 2023 03:31 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ കുതിപ്പിന് ചിറകേകിയ നേതാവ്. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇത്തിരിക്കുഞ്ഞനായ യുഎഇയുടെ വളർച്ച ഏറെ നിര്ണായകമാക്കി. പ്രവാസികൾ ഒന്നടങ്കം ആദരിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാൾ. അതെ, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഭരണാധികാരിയായി ചുമതലയേറ്റിട്ട് 17 വർഷം പിന്നിട്ടിരിക്കുകയാണ്. അസാധ്യം എന്നൊരു വാക്ക് യുഎഇയുടെ നിഘണ്ടുവിൽ ഇല്ലെന്ന് പറഞ്ഞ് ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ വിശ്രമമില്ലാതെ മുന്നോട്ടുകുതിക്കുന്ന ഭരണാധികാരി.

നിങ്ങൾ സ്വപ്നങ്ങൾ കാണൂ, യുഎഇ അത് യാഥാർഥ്യമാക്കിത്തരുമെന്ന് പറഞ്ഞ് പുതിയ ലക്ഷ്യത്തിനായി അഹോരാത്രം പ്രയത്നിക്കുകകൂടി ചെയ്തുവരുന്നു. മുൻ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് 2006 ജനുവരി 4നാണ് ഷെയ്ഖ് മുഹമ്മദ് ദുബായ് എമിറേറ്റിന്റെ ഭരണസാരഥ്യം ഏറ്റെടുത്തതുകൊണ്ട് ദുബായ് എന്ന കുഞ്ഞ് എമിറേറ്റിനെ ലോകപ്രശസ്തമാക്കി മാറ്റി. അതോടൊപ്പം യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രി പദവും അലങ്കരിച്ചുവരുന്നു.

കൂടാതെ വ്യാപാരം, വ്യവസായം, ടൂറിസം എന്നുവേണ്ട സമസ്ത മേഖലകളിലും യുഎഇയെയും ദുബായിയേയും വികസന പാതയിൽ ലോകത്തിന്റെ മുന്നിൽ ഉയർത്തിയതിൽ ഷെയ്ഖ് മുഹമ്മദിന്റെ പങ്ക് എടുത്തുപറയാൻ സാധിക്കില്ല. വെല്ലുവിളികളെ തന്മയത്വത്തോടെ നേരിട്ട ചരിത്രമാണ് ഷെയ്ഖ് മുഹമ്മദിനും രാജ്യത്തിനുമുള്ളത്. നിർമിത ബുദ്ധി ഉൾപ്പെടെ ഡിജിറ്റൽ രംഗം, ബഹിരാകാശം, ആണവോർജം എന്നുവേണ്ട വമ്പൻ രാജ്യങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര നേട്ടങ്ങൾ കൊച്ചുരാജ്യമായ യുഎഇ കൈവരിക്കുകയാണ് ചെയ്തത്.

അങ്ങനെ ശാസ്ത്ര, സാങ്കേതിക, കലാ കായിക, സാമൂഹിക, സാംസ്കാരിക മേഖലകളിലും യുഎഇ തലയെടുപ്പോടെ നിൽക്കുന്നു.ലോകം കോവിഡ് മഹാമാരിക്കു മുന്നിൽ വീടുകളിൽ ഒതുങ്ങിയ വേളയിൽ ലോകോത്തര മഹാമേളയായ ദുബായ് എക്സ്പൊ 2020 സുരക്ഷിതമായും വിജയകരമായും നടത്തുന്നതിൽ ഈ രാഷ്ട്രതന്ത്രജ്ഞന്റെ പങ്ക് നിർണായകമായിരുന്നു എന്നതിൽ സംശയമില്ല.

അതോടൊപ്പം തന്നെ ദുബായുടെ പ്രഥമ ഭരണാധികാരിയും പിതാവുമായ ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം, സഹോദരനും മുൻ ഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂം, യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ച അനുഭവ സമ്പത്ത് കരുത്തുറ്റ ഭരണാധികാരിയായി അദ്ദേഹത്തെ മാറ്റുകയാണ് ചെയ്തത്. യുഎഇയുടെ പ്രഥമ ബഹിരാകാശ സഞ്ചാരി ഹസ്സ അൽമൻസൂരിയെ ബരിഹാരാകാശത്തും തിരിച്ചും വിജയകരമായി എത്തിച്ച് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച റാഷിദ് റോവർ ചന്ദ്രനിലേക്കുള്ള പാതയിൽ മുന്നേറുന്നു. 6 മാസം ബഹിരാകാശത്തു ചെലവഴിച്ച് ഗവേഷണം നടത്താനായി സുൽത്താൻ അൽ നെയാദിയെ അയയ്ക്കാനുള്ള അവസാനവട്ട തയാറെടുപ്പും പൂർത്തിയായിരിക്കുകയാണ്.

അതേസമയം സ്വദേശികളെയും വിദേശികളെയും മാത്രമല്ല ഈ രാജ്യത്തു വസിക്കുന്ന പക്ഷിമൃഗാദികളുടെയും സസ്യങ്ങളുടെയും സംരക്ഷകനാണ് ഷെയ്ഖ് മുഹമ്മദ്. മാതൃത്വത്തെ എത്രത്തോളം എടുത്തുപറഞ്ഞ ഭരണാധികാരി വേറെ ഉണ്ടാകില്ല. പ്രതിസന്ധികളെ അവസരമാക്കിയുള്ള ഷെയ്ഖ് മുഹമ്മദിന്റെ കുതിപ്പിന് മലയാളികൾ ഉൾപ്പെടെ ഇവിടെ വസിക്കുന്ന 35 ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാരും ആശംസകൾ അർപ്പിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (6 minutes ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (14 minutes ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (1 hour ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (2 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (2 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (4 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (8 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (9 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (9 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (9 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (10 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (10 hours ago)

മാഞ്ചസ്റ്ററിന് ജയം  (10 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (10 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (10 hours ago)

Malayali Vartha Recommends