Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...

പിടിക്കപ്പെട്ടാൽ തടവുശിക്ഷയും വമ്പൻപിഴയും നാടുകടത്തലും, പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം പിടിക്കപ്പെട്ടാൽ റസിഡന്‍സി നിയമ ലംഘകര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കും, നവംബര്‍ 1 മുതല്‍ യുഎഇയിൽ പരിശോധന ക്യാമ്പയ്നുകള്‍ ശക്തമാക്കും...!

20 OCTOBER 2024 12:39 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ പൊതുമാപ്പ് കാലാവധി ഒക്ടോബര്‍ 31ന് അവസാനിക്കുകയാണ്. ഇനി വെറും രണ്ടാഴ്ച്ചയിൽ താഴെ മാത്രമാണ് അവശേഷിക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്തിയവരും പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവരും ഉണ്ട്. ഇത്തരം ഒരു അവസരം അത് പ്രയോജനപ്പെടുത്താതെ  നിയമ ലംഘകരായി രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍ രംഗത്തെത്തിയിരിക്കുകയാണ്.

കാലാവധി അവസാനിച്ച ശേഷം റസിഡന്‍സി നിയമ ലംഘകര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി  മുന്നറിയിപ്പ് നല്‍കി. നിയമലംഘകര്‍ക്ക് തങ്ങളുടെ സ്റ്റാറ്റസ് തീര്‍പ്പാക്കാന്‍ ഇനിയും മതിയായ സമയമുണ്ടെന്ന് അതോറിറ്റി അറിയിച്ചു.

പൊതുമാപ്പ് സമയപരിധിക്കുള്ളില്‍ സ്റ്റാറ്റസ് ക്രമപ്പെടുത്താത്ത നിയമലംഘകരെ കണ്ടെത്തുന്നതിനായി നവംബര്‍ 1 മുതല്‍ റെസിഡന്‍ഷ്യല്‍ ഏരിയകള്‍, കമ്പനികള്‍, വ്യാവസായിക മേഖലകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ പരിശോധനാ ക്യാമ്പയ്നുകള്‍ ശക്തമാക്കും. അതിനു മുമ്പ് നിയമ ലംഘകര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി അവരുടെ സ്റ്റാറ്റസ് ശരിയാക്കാന്‍ മുന്നോട്ടുവരണമെന്ന് അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

സമയപരിധി അവസാനിക്കുന്നതിന് മുമ്പ് താമസം ക്രമവല്‍ക്കരിക്കുകയോ യുഎഇ വിടുകയോ ചെയ്യാത്ത നിയമലംഘകര്‍ പിഴയടക്കാനും മറ്റു നിയമനടപടി നേരിടാനും തയ്യാറാകണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുമാപ്പ് കാലാവധി കഴിഞ്ഞ് നിയമലംഘനത്തിന് പിടിക്കപ്പെടുന്നവരില്‍ നിന്ന് പിഴകള്‍ പൂര്‍ണമായും ഈടാക്കുകയും തടവ് ശിക്ഷയും നാടുകടത്തലും ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അവരെ വിധേയരാക്കുകയും ചെയ്യും. നിലവില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി പിഴയടക്കാതെ രാജ്യം വിടുന്നവര്‍ക്ക് പുതിയ വിസയില്‍ യുഎഇയിലേക്ക് വരാന്‍ തടസ്സമുണ്ടാവില്ല.

എന്നാല്‍ പൊതുമാപ്പിന് ശേഷം പിടിക്കപ്പെടുന്നവര്‍ക്ക് യുഎഇയിലേക്ക് പ്രവേശന വിലക്കോടെയായിരിക്കും അവരെ നാടുകളിലേക്ക് അയക്കുക. അതിനാൽ കാലാവധി കഴിഞ്ഞാല്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള യാതൊരു ദയാദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഗ്രേസ് പിരീഡ് നീട്ടിനല്‍കുമെന്നു കരുതി സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നത് വൈകിപ്പിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

നിയമലംഘകരില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍, പൊതുമാപ്പ് കാലയളവില്‍ ആവശ്യമായ മറ്റ് പല ഇളവുകളും നല്‍കിയിട്ടുണ്ടെന്നും ഗ്രേസ് കാലാവധി അവസാനിക്കുന്നതോടെ എല്ലാ ഇളവുകളും അവസാനിക്കുമെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു.

ഇത് കൂടാതെ, പൊതുമാപ്പ് നടപടികൾ നടന്നുകൊണ്ടിരിക്കെ തന്നെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി പൊതുമാപ്പിൽ ചില ഇളവ് അനുവദിച്ചിരുന്നു. നിയമലംഘകനായ കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യത്ത് നിന്ന് പുറത്തുപോവുന്ന സാഹചര്യത്തില്‍ അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള മക്കളെ അവരുടെ അമ്മമാരുടെ കീഴിലേക്ക് മാറ്റാന്‍ അനുമതി നല്‍കുന്നതായിരുന്നു ഇത്.

അമ്മയ്ക്ക് ജോലി ഉണ്ടാവുകയും സാധുതയുള്ള റസിഡന്‍സി വിസ ഉണ്ടാവുകയും ചെയ്യണമെന്ന നിബന്ധന ഉണ്ടെന്ന് മാത്രം. ഇത്തരം കേസുകളില്‍ കുടുംബനാഥന് മക്കളുടെ സ്‌പോണ്‍സര്‍ഷിപ്പ് അമ്മയുടെ കീഴിലേക്ക് മാറ്റി രാജ്യം എക്‌സിറ്റ് പെര്‍മിറ്റില്‍ രാജ്യം വിടാനാവും.

കുടുംബത്തലവനും അവരുടെ കുടുംബാംഗങ്ങളും നിയമലംഘനങ്ങള്‍ നേരിടുന്നവരാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് രാജ്യം വിടാനോ അവരുടെ പദവി ക്രമപ്പെടുത്താനോ അനുവാദമുണ്ട്. അനുവദിച്ച ഗ്രേസ് പിരീഡില്‍ സ്‌പോണ്‍സറായ കുടുംബനാഥന് പുതിയ വിസ ലഭിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള കുടുംബാംഗങ്ങളുടെ താമസം റദ്ദാക്കപ്പെടുകയില്ലെന്നും അധികൃതര്‍ അറിയിച്ചു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (4 minutes ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (12 minutes ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (15 minutes ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (17 minutes ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (38 minutes ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (46 minutes ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (58 minutes ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (1 hour ago)

രാഹുൽ ആൺകുട്ടി, അവന്റെ സാന്നിധ്യം അഭിമാനം; ഫോട്ടോ പങ്ക് വച്ച് കോൺ​ഗ്രസ് പ്രവർത്തക  (1 hour ago)

വേദിയിലിട്ട് റിനിയെ തേച്ചോട്ടിച്ചു' മോശമായി പോയി പക്രു ചേട്ടാ റിനിച്ചേച്ചി മലക്കം മറിയാൻ കാരണം  (1 hour ago)

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (2 hours ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (2 hours ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (2 hours ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (2 hours ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (3 hours ago)

Malayali Vartha Recommends