Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

തൊഴിലിടങ്ങളിൽ ഇനി പഴയത് പോലെയല്ല കാര്യങ്ങൾ, ജോലിക്ക് വെെകിയെത്തുകയും നേരത്തെ പോകുന്നതും എല്ലാം നിയമലംഘനം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഒമാൻ തൊഴിൽ മന്ത്രാലയം...!!!

22 OCTOBER 2024 10:51 PM IST
മലയാളി വാര്‍ത്ത

ഒരോ രാജ്യത്ത് ജോലി ചെയ്യുമ്പോൾ അവിടെയുള്ള നിയമങ്ങൾ പാലിച്ചായിരിക്കും നമ്മൾ മുന്നോട്ടു പോകുന്നത്. ഇന്ത്യയിലുള്ള തൊഴിൽ നിയമങ്ങൾ ആയിരിക്കില്ല, ജിസിസി രാജ്യങ്ങളിൽ ഉണ്ടായിരിക്കുക. ഇനി മുതൽ തൊഴിലിടങ്ങളിൽ പഴയത് പോലെയല്ല കാര്യങ്ങൾ. പ്രവാസികൾ ഇതൊന്നും പാലിക്കാതെയാണ് ജോലിചെയ്യുന്നതെങ്കിൽ നല്ല മുട്ടൻപണിയാണ് വരാൻ പോകുന്നത്. ഒമാനിലെ പ്രവാസികൾക്കാണ് തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം ചില നിബന്ധനകൾ കൊണ്ടുവന്നത്. തൊഴിലാളികൾ ജോലിക്കായി എത്തുമ്പോൾ ഇനി ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇനി കൃത്യമായ കാരണമില്ലാതെ ജോലിക്ക് വെെകിയെത്തുകയും നേരത്തെ പോകുന്നതും എല്ലാം നിയമലംഘനം ആയി കണക്കാക്കും.

ഇത്തരം പ്രവണതകൾ ചെയ്യുന്ന സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് പിഴ ഈടാക്കാമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശം. മാത്രമല്ല, 25 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാർ ഉള്ള സ്വകാര്യ കമ്പനികൾക്ക് പിഴ ബാധമാണ്. കമ്പനികൾ തങ്ങളുടെ തൊഴിൽ സ്ഥലത്ത് ഈ നിയമങ്ങളും പിഴകളും അറബിയിലും ഇംഗ്ലിഷിലും പ്രദർശിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ജോലിയിൽ വരാൻ മടി കാണിക്കുക, തൊഴിൽ സ്ഥലത്തെ പെരുമാറ്റം എന്നിവയെല്ലാം ശ്രദ്ധിക്കും. ഇതിൽ എല്ലാം നിയമം ലംഘിക്കുകയാണെങ്കിൽ ജീവനക്കാരുടെ മേൽ കമ്പനികൾക്ക് പിഴ ചുമത്താൻ സാധിക്കും. ഒരോ വിഭാഗത്തിനും പ്രത്യേക പിഴ ചുമത്താം. അതിനുള്ള മാർഗനിർദേശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വൈകി എത്തുന്നവർക്കുള്ള പിഴ, 15 മിനിറ്റ് വരെ വൈകിയാൽ ആദ്യ തവണയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകും. പിന്നീട് ദിവസ വേതനത്തിന്‍റെ 5, 10, 15 ശതമാനം വീതം പിടിക്കും. 15 മുതൽ 30 മിനിറ്റ് വരെ വൈകി എത്തിയാൽ ദിവസ വേതനത്തിന്‍റെ 10, 15, 25 ശതമാനം വരെ പിടിക്കും.ഇനി 30 മിനിറ്റിൽ കൂടുതലായാൽ ദിവസ വേതനത്തിന്‍റെ 15, 25, 50 ശതമാനം വരെ പിടിക്കും. 60 മിനിറ്റിൽ കൂടിയാലാകട്ടെ ദിവസ വേതനത്തിന്‍റെ 75 ശതമാനം വരെ പിടിക്കും.

ഇത് കൂടാതെ, അനുമതിയില്ലാതെ അവധി എടുത്താൽ ആ ദിവസത്തെ വേതനം നഷ്ടപ്പെടുത്തുക മാത്രമല്ല, ദിവസവേദനത്തിന്റെ 25 മുതൽ 50 ശതമാനം വരെ പിടിക്കും. ജോലി സമയം കഴിയുന്നതിന് മുന്നെ പോയാൽ, ജോലിക്കായി എത്തിയ സമയത്തിന് മുന്നെ പോയാൻ ആദ്യം രേഖാമുലം ഒരു താക്കീത് നൽകാം. പിന്നീട് ഇത് ആവർത്തിച്ചാൽ ശമ്പളത്തിന്റെ 50 ശതമാനം പിടിക്കും. അല്ലെങ്കിൽ ഒരു ദിവസത്തെ സസ്‌പെൻഷൻ നൽകാം.

ഇത് മാത്രമല്ല, നിശ്ചിത എക്‌സിറ്റിലൂടെയല്ലാതെ പുറത്തുപോകുന്നവര്‍ക്ക് ദിവസ വേതനത്തിന്‍റെ  25 ശതമാനം വരെ പിഴയോ രണ്ട് ദിവസത്തെ സസ്‌പെൻഷനോ ലഭിക്കും. ജോലി സമയത്ത് ഭക്ഷണം കഴിക്കൽ, ഉറക്കം തുടങ്ങിയവയ്ക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ഒന്നിലധികം ദിവസങ്ങളിലേക്ക് സസ്‌പെൻഷനാണ് ശിക്ഷ. തൊഴിൽ സമയത്ത് ഉറങ്ങിയാലും ശിക്ഷ ലഭിക്കും. ആദ്യം താക്കീതും പിന്നീട് സസ്‌പെൻഷൻ ആയിരിക്കു ലഭിക്കുക. ഫോൺ ദുരുപയോഗം,ഹാജർ ലോഗ് മാറ്റൽ എന്നിവയ്ക്ക് പിഴയും  തൊഴിലാളികളുടെ സുരക്ഷയ്ക്കോ സാമഗ്രികളുടെ നാശത്തിനോ കാരണമാകുന്ന അശ്രദ്ധയ്ക്ക് ഒന്ന് മുതല്‍ അഞ്ച് ദിവസം വരെ സസ്‌പെന്‍ഷനും ലഭിക്കും.

ജോലി സമയത്ത് മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ നഷ്ടപരിഹാരം നല്‍കാതെ ഉടനടി പിരിച്ചുവിടും. ജോലി സ്ഥലങ്ങളിലെ ചെറിയ കൈയാങ്കളി, സഹപ്രവർത്തകന് ഗുരുതര പരിക്ക് എന്നിവ വലിയ പ്രശ്നമാണ്. തൊഴിലാളിയെ സസ്‌പെൻഷൻ നൽകാനോ പിരിച്ചുവിടാനോ ഇത് കാരണമാകും. കൈക്കൂലി സ്വീകരിക്കുക, നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെ സമരം ചെയ്യുക, സഹപ്രവര്‍ത്തകര്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുക തുടങ്ങിയവ നഷ്ടപരിഹാരത്തോടെയുള്ള പിരിച്ചുവിടലിനോ കടുത്ത പിഴയ്ക്കോ കാരണമാകുന്ന കുറ്റങ്ങളാണ്. ഇനി നോക്കിയും കണ്ടും പ്രവാസികൾ പണിയെടുത്തില്ലെങ്കിൽ ജോലി നഷ്ടപെടാൻ സാധ്യത കൂടുതലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (32 minutes ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (52 minutes ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (1 hour ago)

ഗാസ ചാരക്കൂമ്പാരം  (1 hour ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (1 hour ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (1 hour ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (1 hour ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (1 hour ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (2 hours ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (2 hours ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (2 hours ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (2 hours ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (2 hours ago)

Malayali Vartha Recommends