ജയിലില്‍ കഴിഞ്ഞിരുന്ന അറബികള്‍ നിസ്‌കാര സമയത്ത് ജയില്‍ ചാടാന്‍ ശ്രമിച്ചു, സുരക്ഷാ ജീവനക്കാര്‍ പിടിച്ചു ജയിലിലിട്ടു

സൗദിയില്‍ നിസ്‌കാര സമയത്ത് ജയില്‍ ചാടാന്‍ ശ്രമിച്ച തടവുപുള്ളികളെ പോലീസ് പിടിയിലാക്കി. സൗദിയിലെ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചു വന്ന അറബികളാണ് നിസ്‌കാര സമയത്തു ജയില്‍ ചാടാന്‍ ശ്രമിച്ച് കെണിയിലായത്. അറബികള്‍ ശിരോ വസ്ത്രം ഉപയോഗിച്ചാണ് രക്ഷപ്പെടാനുള്ള വിഫല ശ്രമം നടത്തിയത്. രണ്ടു പേരുടെ ശിരോ വസ്ത്രങ്ങള്‍ തമ്മില്‍ കൂട്ടിക്കെട്ടി കെട്ടിടത്തിന്റെ മുകളില്‍ ബന്ധിപ്പിച്ച ശേഷം അതു വഴി രക്ഷപ്പെടാനായിരുന്നു അറബികളുടെ പദ്ധതി.
നിസ്‌കാര സമയമായതിനാല്‍ സുരക്ഷാ ജീവനക്കാര്‍ കുറവായിരിക്കുമെന്ന വിശ്വാസത്തില്‍ രക്ഷപ്പെടാന്‍ രണ്ടു അറബികള്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാവല്‍ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ച് തിരികെ ജയിലിലടച്ചു. വളരെ ചുരുങ്ങിയ കാലയളവില്‍ ശിക്ഷിക്കപെട്ടിരുന്ന തടവ് പുള്ളികളായിരുന്നു രണ്ടു പേരും. കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളുള്ള ജയിലില്‍ നിന്ന് ജയില്‍ ചാടിയതിനു ഇവര്‍ക്ക് വീണ്ടും ശിക്ഷയുടെ കാലാവധി നീട്ടുവാനും സാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha