സൗദിയില്‍ വിദേശികള്‍ക്ക് 14 വിഭാഗങ്ങളില്‍ സൗജന്യ ചികിത്സ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം

സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് 14 വിഭാഗങ്ങളില്‍ സൗജന്യമായി ചികിത്സ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.സൗജന്യമായി ചികിത്സ ലഭ്യമാകുന്നവര്‍ ;ചികിത്സക്കായി രാജാവ് ഉത്തരവ് ഇട്ടവര്‍, ഗവണ്‍മെന്റ് വകപ്പുകളുമായി തൊഴില്‍ കരാര്‍ ഒപ്പുവെച്ച വിദേശികള്‍, വ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപ്പിലുളള ഗാര്‍ഹിക തൊഴിലാളികള്‍, ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യുന്ന ലേഡീ ഡോക്ടര്‍മാരുടെ പ്രസവം, ഡോക്ടറുടെ ഭാര്യയുടെ പ്രസവം, സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ച നഴ്‌സുമാരുടേയും ,മെയില്‍ നഴ്‌സുമാരുടെ ഭാര്യമാരുടെ പ്രസവം, തടവുകാര്‍ ,നിയമാനുസൃതം ഇഖാമയുളള ക്ഷയ രോഗികള്‍, ചില പ്രവശ്യകളില്‍ കഴിയുന്ന പൗരത്വമില്ലാതെ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് സൗജന്യ ചികിത്സ ഇനി മുതല്‍ ലഭ്യമാകും.
ഈ വിഭാഗത്തിലുളള വിദേശികള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കണമെന്ന് കാണിച്ച് പ്രവശ്യകളിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സര്‍ക്കുലര്‍ അയച്ചതായും മന്ത്രാലയം വ്യക്തമാക്കി.
മറ്റ് വിഭാഗങ്ങളില്‍ ഉളള വിദേശികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാകില്ലെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉപയോഗിച്ചോ പണം നല്‍കിയോ ചികിത്സ തേടാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha