താമസ സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം കിടന്നുറങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

സൗദിയില്‍ കൂട്ടുകാരോടൊപ്പം അത്താഴ ഭക്ഷണം കഴിച്ച് കിടന്ന പത്തനംതിട്ട കോന്നി മങ്ങാരം കരിംബീലാക്കല്‍ സജീര്‍ (37)ആണ് മരിച്ചത്. അഞ്ച് മണിയോടെ സജീര്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ട സൂഹൃത്തുക്കള്‍ ആശുപത്രിയിലത്തെിക്കുന്നതിന് സൗദി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പരിശോധന നടത്തിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ത്വാഇഫ് വെള്ളിയാഴ്ച അവധിയായതിനാല്‍ സൂഖ് ബലദിലത്തെി സാധനങ്ങള്‍ വാങ്ങി സ്‌നേഹിതന്മാരെ കണ്ട് കുശലാന്വേഷണം നടത്തിയിരുന്നു.
ഏഴ് മാസമായി സനാഇയ്യയിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കായ സജീര്‍ നേരത്തെ റിയാദില്‍ കുറച്ച് കാലം ജോലി ചെയ്തിരുന്നു. ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ത്വാഇഫില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബ്ദുല്‍ ഖനി റാവുത്തര്‍സഫിയ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സയ്ജു. മക്കള്‍: ഫര്‍ഹാന, ഫിര്‍ദൗസ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha