അബുദാബി വിമാനത്താവളത്തിലൂടെ യാത്ര ചെയുന്ന യാത്രക്കാര്‍ക്ക് ഇ-രജിസ്‌ട്രേഷന്‍ സംവിധാനം നിര്‍ബന്ധം

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ഇ-രജിസ്‌ട്രേഷന്‍ സംവിധാനം നിര്‍ബന്ധമാക്കി. മധ്യവേനല്‍ അവധി, പെരുനാള്‍ സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ ആദ്യം ഇ-രജിസ്‌ട്രേഷന്‍ കൗണ്ടറിലെത്തി പാസ്‌പോര്‍ട്ട് നല്‍കണം. തുടര്‍ന്ന് കണ്ണ്, വിരലടയാളം, മുഖം എന്നിവ സ്‌കാന്‍ ചെയ്യുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത യാത്രക്കാര്‍ക്ക് എമിഗ്രേഷന്‍ നടപടികളില്ലാതെ സ്മാര്‍ട്ട് ഗേറ്റിലൂടെ അകത്തുകടക്കാം. 20 സെക്കന്‍ഡുകൊണ്ട് സൗജന്യമായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
സ്‌കൂള്‍, പെരുന്നാള്‍ അവധി പ്രമാണിച്ച് യാത്രക്കാരുടെ വര്‍ധന കണക്കിലെടുത്താണ് തീരുമാനം. ജൂലൈ ആറ്, പത്ത്, പതിനൊന്ന് ദിവസങ്ങള്‍ തിരക്ക് കൂടാന്‍ സാധ്യതയുള്ളതിനാല്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണമെന്നും നിര്‍ദേശമുണ്ട്. ഇ-രജിസ്‌ട്രേഷന്‍ പദ്ധതിക്ക് പുറമെ യാത്രക്കാര്‍ക്ക് നേരത്തെ ചെക്ക്ഇന്‍ ചെയ്യാനുള്ള മൂണ്‍ലൈറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ദേശീയ വായനാ വര്‍ഷാചരണത്തിന്റെ ഭാഗമായി വിമാനത്താവളത്തില്‍ വായനശാലയും ഒരുക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha