ഫ്രീക്കന്മാര്‍ക്ക് സൗദിയില്‍ 'പണികിട്ടിത്തുടങ്ങി'.40 പേരുടെ മുടിയും താടിയും വെട്ടിച്ചു

കീറിപ്പറിഞ്ഞ മോഡേണ്‍ വസ്ത്രങ്ങള്‍ സൗദിയില്‍ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഫ്രീക്കന്മാരായ 40 പേര്‍ക്ക് സൗദി മത പോലീസിന്റെ 'പണികിട്ടി'.ലോക്കല്‍ ഫ്രീക്കന്മാരായ 40 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുടിയും താടിയും നീട്ടി വളര്‍ത്തിയ ഇവരെ പിടികൂടി മുടി വെട്ടിക്കുകയായിരുന്നു.
സൗദി സംസ്‌കാരത്തിന് എതിരായി കയ്യില്‍ ചരടുകളും പ്ലാസ്റ്റിക്ക് വസ്തുക്കളോ കെട്ടി നടക്കുന്നവരെയും പിടികൂടി അതെല്ലാം അഴിച്ചു മാറ്റി.സൗദിയിലെ നിയമങ്ങളും വസ്ത്രധാരണവും മറ്റ് രാജ്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്നിരിക്കെ അവര്‍ക്കിടയില്‍ സ്റ്റാറാകാന്‍ ഇറങ്ങിത്തിരിച്ച ഫ്രീക്കന്മാര്‍ക്കാണ് പണികിട്ടിയത്. നാടുവിടാനുള്ള തീരുമാനത്തിലാണ് ഫ്രീക്കന്‍മാര്‍. എന്തരല്ലേ...അവര്‍ ചോദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha