ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെ ചാവേറാക്രമണം, രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

സൗദി അറേബ്യയിലെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെ ചാവേറാക്രമണം. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. ഇന്നു പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടകവസ്തുക്കളുമായെത്തിയ ചാവേര്‍ കോണ്‍സുലേറ്റിനു മുന്നില്‍വച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റതായി വിവരമില്ല. യുഎസ് കോണ്‍സുലേറ്റിലെ ജീവനക്കാരെ മറ്റൊരു സ്ഥലത്തേക്കു മാറ്റി. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 2004ല്‍ ജിദ്ദയിലെ കോണ്‍സുലേറ്റിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha