സൗദിയിലെ മദീനയിലും ഖത്തീഫിലും ചാവേറാക്രമണം, സുരക്ഷാ സൈനികരടക്കം ആറുപേര്‍ മരിച്ചു

സൗദിയിലെ ഖത്തീഫിലും മദീനയിലും ചാവേറാക്രമണം. ഇന്നലെ വൈകിട്ടുണ്ടായ ആക്രമണങ്ങളില്‍ നാലു സുരക്ഷാ സൈനികരടക്കം ആറു പേര്‍ മരിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തിങ്കളാഴ്ച പ്രാദേശികസമയം വൈകിട്ട് ഏഴരയോടെയാണ് മദീനയിലും ഖത്തീഫിലും ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. മദീനയില്‍ മസ്ജിദ് നബവിക്ക് പുറത്താണ് ആക്രമണം ഉണ്ടായത്. നോമ്പു തുറക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനുമായി വിദേശികളടക്കം ഒട്ടേറെ ഉംറ തീര്‍ഥാടകര്‍ ഈ സമയം പള്ളിയിലുണ്ടായിരുന്നു. ഇവരെ ലക്ഷ്യമിട്ടാണ് ചാവേര്‍ എത്തിയത്. ഇവിടെ ചാവേറുകളെ തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
ചാവേറുകളുടെ ചിന്നച്ചിതറിയ മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് മദീനയില്‍ നിന്ന് തീര്‍ഥാടകരെ നഗരത്തിനു പുറത്തേക്ക് മാറ്റി. ഷിയാ ഭുരിപക്ഷ മേഖലയായ ഖത്തീഫില്‍ ഷിയാ പള്ളിക്ക് പുറത്തായിരുന്നു ചാവേറാക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്തും ചാവേറാക്രമണമുണ്ടായിരുന്നു.
ഇവിടെ ചാവേര്‍സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കിയെങ്കിലും വൈകിട്ട് വീണ്ടും രണ്ട് ചാവേറാക്രമണങ്ങള്‍ ഉണ്ടാവുകയായിരുന്നു. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ആണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചനകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha