ലോകത്തിലെ ഏറ്റവും വലിയ റാന്തല്‍ വിളക്ക് തീര്‍ത്ത് ഷാര്‍ജ ഗിന്നസിലേക്ക്

ലോകത്തിലെ ഏറ്റവും വലിയ റാന്തല്‍ വിളക്ക് തീര്‍ത്ത് ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കി ഷാര്‍ജ. അല്‍ ജുബൈല്‍ പൊതു മാര്‍ക്കറ്റിന്റെ കവാടത്തിലാണ് ഈ കൂറ്റന്‍ റാന്തല്‍ വിളക്ക് സ്ഥാപിച്ചിട്ടുള്ളത്. 15.5 മീറ്റര്‍ നീളവും 5.6 മീറ്റര്‍ വീതിയുമുള്ളതാണ് റാന്തല്‍. ഗ്‌ളോബല്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് ഇതിന്റെ ശില്‍പ്പികള്‍. കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഗിന്നസ് ബുക് അധികൃതര്‍ ഷാര്‍ജയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി അണിയിച്ചത്.
ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അല്‍ ജുബൈല്‍ പൊതു മാര്‍ക്കറ്റ് ഡയറക്ടര്‍ അലി ആല്‍ സുവൈദി പറഞ്ഞു. മാര്‍ക്കറ്റിലേക്ക് കടന്ന് വരുന്ന ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്ന രീതിയിലാണ് റാന്തല്‍ വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 27നാണ് ഇത് ജുബൈലിന്റെ കവാടത്തില്‍ സ്ഥാനം പിടിച്ചത്. സെന്‍ട്രല്‍ സൂക്കിനും ഷാര്‍ജ ജുബൈല്‍ ബസ് കേന്ദ്രത്തിനും സമീപത്താണ് ഉള്‍കടലിനോട് മുഖം നോക്കി നില്‍ക്കുന്ന ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക വാസ്തു കലയില്‍ തീര്‍ത്ത മാര്‍ക്കറ്റ് ഇതിനകം തന്നെ ലോക ശ്രദ്ധ നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തീന്‍ മേശ ഒരുക്കിയും മരം കൊണ്ടുള്ള ചാരിറ്റി പെട്ടി തീര്‍ത്തും മുമ്പ് ഷാര്‍ജ ഗിന്നസ് ഇടം പിടിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha