ഷാര്‍ജയില്‍ ഇനി ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലേക്ക്

ഷാര്‍ജയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലേക്കെത്തുന്നു. അടുത്തു തന്നെ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്ന് ഷാര്‍ജയിലെ ജല-വൈദ്യുതി വിഭാഗം(സേവ) ചെയര്‍മാന്‍ ഡോ.റാഷിദ് അല്‍ ലീം പറഞ്ഞു. ആറ് മാസത്തിനകം സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ജിങ് സ്‌റ്റേഷനുകളും ആരംഭിക്കും. പൂര്‍ണമായും ഇലക്ട്രിക് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കും സേവ പുറത്തിറക്കുന്ന വാഹനങ്ങള്‍. ഹരിത സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് പരിസ്ഥിതി പരിപാലനത്തിലുള്ള താത്പര്യം വര്‍ധിപ്പിക്കുന്നതിനും ഇത്തരം വാഹനങ്ങള്‍ വഴിയൊരുക്കും.
15 വര്‍ഷം മുമ്പ് ആദ്യമായി സിഎന്‍ജി(കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കിയത് ഞങ്ങളാണ്. നിലവില്‍ ഇത്തരത്തിലുള്ള 700 വാഹനങ്ങള്‍ ഷാര്‍ജയിലെ നിരത്തുകളിലുണ്ട്. പൂര്‍ണമായും ഇലക്ട്രിക് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് വാഹനങ്ങളാണ് ആദ്യം പുറത്തിറക്കുക. പിന്നീടവ വര്‍ധിപ്പിക്കും. ചെറിയ വാഹനങ്ങളായിരിക്കും തുടക്കത്തില്‍ അവതരിപ്പിക്കുക. പിന്നീട് വലിയ വാഹനങ്ങളും പുറത്തിറക്കും. ഇതിനായി റിനോള്‍ട്ടു കമ്പനിയുമായി ചര്‍ച്ച ചെയ്തതായും അല്‍ ലീം പറഞ്ഞു.
ദുബായില്‍ നേരത്തെ ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങള്‍ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നുണ്ട്. ദുബായ് പ്ലാന്‍2021ന്റെ ഭാഗമായാണിത്. 2015 ഒക്ടോബറില്‍ ദുബായ് ജല-വൈദ്യുതി വിഭാഗം(ദേവ) എട്ട് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കിയതോടെ ഇത്തരം വാഹനമുള്ള ആദ്യത്തെ സര്‍ക്കാര്‍ വിഭാഗമായി അവര്‍ മാറി. ഇവിടെ ചാര്‍ജിങ് സ്‌റ്റേഷനും ഒരുക്കിയിട്ടുണ്ട്. ദുബായിലെ ഇനോക്-എപ്‌കോ സ്‌റ്റേഷനുകളില്‍ ഒന്‍പത് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഏര്‍പ്പെടുത്തുമെന്ന് ഇനോക്അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു ഈവര്‍ഷം ഫെബ്രുവരിയില്‍ ആദ്യത്തെ ഏഴ് സ്‌റ്റേഷനുകള്‍ യാഥാര്‍ഥ്യമാവുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha