സൂര്‍ ഗേറ്റ് പദ്ധതി: സ്വദേശികള്‍ക്ക് 500 തൊഴിലവസരങ്ങള്‍ ലഭിക്കും

നിര്‍മാണം പുരോഗമിക്കുന്ന സൂര്‍ ഗേറ്റ് (സൂര്‍ സിറ്റി വാക്ക്) പദ്ധതി പൂര്‍ത്തിയാകുന്നതോടെ സ്വദേശികള്‍ക്ക് അഞ്ഞൂറോളം തൊഴിലവസരങ്ങള്‍ ലഭ്യമാകും. അല്‍ ശര്‍ഖിയ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റിന് കീഴിലാണ് കമ്യൂണിറ്റി മാള്‍ അടക്കമുള്ള പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്നത്. ഇതിന്റെ ഒരു ഭാഗം അടുത്തിടെ അനൗദ്യോഗികമായി തുറന്നു നല്‍കിയിരുന്നു. കുടുംബവും സുഹൃത്തുക്കളുമൊത്ത് ഒഴിവുസമയങ്ങള്‍ ചെലവഴിക്കാന്‍ സൂര്‍ നിവാസികള്‍ക്ക് അവസരമൊരുക്കുന്നതാണ് പദ്ധതിയെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ യാസര്‍ അല്‍ അലാവി പറഞ്ഞു.
പദ്ധതിയോടുള്ള മികച്ച പ്രതികരണമാണ് അനൗദ്യോഗികമായി തുറന്നുകൊടുത്ത ഭാഗത്തെ ജനത്തിരക്ക് കാണിക്കുന്നത്. സൂര്‍ വിലായത്തിന്റെ കവാടത്തില്‍ തന്നെ സ്ഥിതിചെയ്യുന്ന പദ്ധതിയുടെ ഭാഗമായ കമ്യൂണിറ്റി മാളില്‍ നിരവധി വിദേശ ബ്രാന്റുകളുടേതടക്കം ഔട്ട്‌ലെറ്റുകളും ഉണ്ടാകുമെന്ന് അല്‍ അലാവി പറഞ്ഞു. ചില ഔട്ട്‌ലെറ്റുകള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 21.7 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പുറമെ താമസകേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha