ഇനി വിദേശത്തു നിന്നും 50,000 രൂപയുടെ സാധനങ്ങള്‍ നികുതി ഇളവോടെ കൊണ്ടുവരാം

ഇന്ത്യയിലെ രാജ്യാന്തര വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നു യാത്രക്കാര്‍ക്കു വാങ്ങാവുന്ന സാധനങ്ങളുടെ വിലയായി നല്‍കാവുന്ന ഇന്ത്യന്‍ രൂപയുടെ ഉയര്‍ത്തിയ പരിധി, കസ്റ്റംസ് തീരുവ ഇളവുകള്‍ക്കകത്തുള്ളതാണെന്നു കസ്റ്റംസ് അറിയിച്ചു. നിബന്ധനകള്‍ക്കു വിധേയമായി, 50,000 രൂപ വരെയുള്ള സാധനങ്ങള്‍ ഇനി തീരുവ ഇളവോടെ യാത്രക്കാര്‍ക്കു വിദേശത്തുനിന്നു കൊണ്ടുവരാം.
ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ മിക്കവാറും യാത്രക്കാര്‍ വിദേശത്തുനിന്നു സാധനങ്ങള്‍ വാങ്ങാതെ, ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ ആശ്രയിക്കാറുണ്ട്. ഇങ്ങനെയുള്ളവര്‍ സാധനങ്ങളുടെ വില മുഴുവനായി വിദേശ കറന്‍സിയില്‍ അടയ്ക്കണമെന്നായിരുന്നു നേരത്തേ ഉണ്ടായിരുന്ന നിബന്ധന. പിന്നീട്, 5000 രൂപ വരെ ഇന്ത്യന്‍ കറന്‍സി നല്‍കാമെന്നാക്കി. ഈ പരിധിയാണ് ഇപ്പോള്‍ 25,000 രൂപയാക്കിയത്.
അതേസമയം, വില മുഴുവനായോ ഭാഗികമായോ വിദേശ കറന്‍സിയില്‍ നല്‍കുന്നതിന് ഇപ്പോഴും തടസ്സമില്ലെന്നു കസ്റ്റംസ് അറിയിച്ചു. വിദേശത്തു നിന്ന് ഇന്ത്യയിലേക്കു വരുമ്പോള്‍ 25,000 രൂപ വരെ ഇന്ത്യന്‍ കറന്‍സിയായി കൈവശം കരുതാനും ഇനി അനുവദിക്കും.
രാജ്യാന്തര യാത്രക്കാരുടെ തീരുവ ഇളവുകളുടെ പരിധി ഉയര്‍ത്തിയിട്ടില്ലെന്നും കസ്റ്റംസ് അറിയിച്ചു. അതായത്, വിദേശത്തുനിന്നു കൊണ്ടുവരുന്നതും ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്നു വാങ്ങിയതും ചേര്‍ത്ത് 50,000 രൂപ വരെയുള്ള ബാഗേജുകള്‍ക്കാണു കസ്റ്റംസ് തീരുവ സൗജന്യം ലഭിക്കുക.
https://www.facebook.com/Malayalivartha