കണ്ണാടിക്കൂട്ടില്‍ കൗതുകങ്ങളൊരുക്കി മോധേഷ് വേള്‍ഡ്

കണ്ണാടിക്കൂട്ടില്‍ വിസ്മയ വിരുന്നൊരുക്കി മോധേഷ് വേള്‍ഡ് കൊച്ചുകൂട്ടുകാരെ അമ്പരപ്പിക്കുന്നു. കണ്ണാടികള്‍ നിറഞ്ഞ കുരുക്കില്‍നിന്നു പുറത്തേക്കുള്ള വഴി കണ്ടുപിടിക്കാന്‍ കൊച്ചുകൂട്ടുകാര്‍ക്കു വലിയ ഉല്‍സാഹം. വേള്‍ഡ് ട്രേഡ് സെന്ററില്‍ വേനല്‍വിസ്മയത്തോടനുബന്ധിച്ചാണു ദ് മിറര്‍ മേസ് എന്ന 'കണ്ണാടിക്കൗതുകം'.
കഥാപുസ്തകങ്ങളില്‍ കണ്ടിരുന്ന വഴി കണ്ടുപിടിക്കാമോ എന്ന രസകരമായ കളി കണ്ണാടി ഉപയോഗിച്ചു പുതിയ രൂപത്തില്‍ ഒരുക്കിയിരിക്കുന്നതു ഹാള്‍ നമ്പര്‍ ആറിലാണ്. കൗതുകമുയര്‍ത്തുന്ന പ്രതിബിംബങ്ങള്‍ കണ്ട് പുറത്തേക്കുള്ള വഴി കണ്ടുപിടിക്കണം. ഐസ് റിങ്ക്, ഫ്‌ളൈ ജംപ്, പെറ്റിങ് ഫാം, ഹോണ്ടഡ് ഹൗസ് എന്നിവയാണു മറ്റ് ആകര്‍ഷണങ്ങള്‍.
https://www.facebook.com/Malayalivartha