തൊഴില്‍ സംബന്ധിയായ പരാതികള്‍ ഓണ്‍ലൈന്‍ വഴി

മസ്‌കറ്റിലെ തൊഴില്‍ സംബന്ധിയായ പരാതികള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കരണം.
manpower.gov.om http:/manpower.gov.om/...എന്ന വെബ്‌സൈറ്റ് വഴിയായിരിക്കും ഇനി മുതല്‍ മസ്‌കറ്റിലെ തൊഴില്‍ പരാതികള്‍ സ്വീകരിക്കുക. ഓഗസ്റ്റ് ഒന്നു മുതലായിരിക്കും പുതിയ സംവിധാനം നിലവില്‍ വരിക. തൊഴിലുടമകള്‍ക്കെതിരായ പരാതികള്‍, രജിസ്റ്റര്‍ ചെയ്ത പരാതികളിന്‍മേലുള്ള തുടര്‍നടപടികളെക്കുറിച്ച അന്വേഷണം, തൊഴില്‍ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച റിപ്പോര്‍ട്ട്, നിയമലംഘകരായ തൊഴിലാളികള്‍ക്കെതിരെ തൊഴിലുടമകള്‍ നല്‍കുന്ന പരാതി എന്നിവയാണ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്.
ആദ്യഘട്ടമെന്ന നിലയില്‍ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ മാത്രമായിരിക്കും ഈ സംവിധാനം നടപ്പിലാക്കുക.
ഘട്ടം ഘട്ടമായി മറ്റു പ്രവിശ്യകളിലേക്കു വ്യാപിപ്പിക്കുന്ന സംവിധാനത്തില്‍ കൂടുതല്‍ സേവനങ്ങളും ഉള്‍പ്പെടുത്തും. ഓണ്‍ലൈന്‍ അപേക്ഷാഫോറം പൂരിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സനദ് സെന്ററുകളുടെ തേടാം. പരാതി നല്‍കുന്നതിന്റെ ആദ്യ പടിയായി തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഓണ്‍ലൈനായി സാക്ഷ്യപ്പെടുത്തണം.
2015 ജൂലൈ 15നുശേഷം ലഭിച്ച റെസിഡന്റ് കാര്‍ഡുകള്‍ക്കാണ് ഇസര്‍ട്ടിഫിക്കേഷന്‍ ലഭ്യമാവുക. രാജ്യത്തെ 33 കേന്ദ്രങ്ങളിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അതോറിറ്റിയുടെ സബ് സെന്ററുകളില്‍ ഇ-സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാണ്
https://www.facebook.com/Malayalivartha