മലയാളി യുവതി ദുബായിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍; മരണകാരണം വ്യക്തമല്ലെന്ന് പൊലീസ്

കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ ദുബായിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അല്‍ ഖുസൈസിലെ ഫ് ളാറ്റിലാണ് യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ചയാണ് സംഭവം.
സംഭവത്തെക്കുറിച്ച് ഭര്‍ത്താവ് പറയുന്നത് ഇങ്ങനെ: സംഭവദിവസം രാവിലെ ഓഫീസില്‍ പോയ ഇദ്ദേഹം തിരികെയെത്തിയപ്പോള്‍ കുട്ടികള്‍ ടെലിവിഷന്‍ കാണുകയായിരുന്നു. ഭാര്യ കുളിമുറിയിലാണെന്ന് കുട്ടികള്‍ പറഞ്ഞു. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും കുളികഴിഞ്ഞ് പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് കയറിപ്പോഴാണ് ഭാര്യ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തങ്ങള്‍ തമ്മില്‍ വഴക്കോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഭര്‍ത്താവ് പറയുന്നു. എന്നാല്‍ അവധിക്ക് നാട്ടിലേക്ക് പോകാന്‍ ഭാര്യയ്ക്ക് താല്‍പര്യമില്ലായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭര്‍ത്താവിനോടും രണ്ടു മക്കളോടുമൊപ്പം ഇവിടെയായിരുന്നു യുവതിയുടെ താമസം. വേനലവധിക്ക് നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. ഭര്‍ത്താവിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ മൊഴിയില്‍ അസ്വാഭാവികതയുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസാധാരണമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അയല്‍വാസികള്‍ പൊലീസിന് നല്‍കിയ മൊഴി.
https://www.facebook.com/Malayalivartha