ഷാര്‍ജയില്‍ വച്ച് ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവിന് മാപ്പുനല്‍കാനാവില്ലെന്ന് പാക് കുടുംബാംഗങ്ങള്‍

ഭാര്യയെ കുത്തിക്കൊന്ന യുവാവിന് മാപ്പ് നല്‍കാനാകില്ലെന്ന് ഇരയുടെ കുടുംബാംഗങ്ങള്‍. ഇസ്ലാമീക നിയമപ്രകാരമുള്ള ശിക്ഷ പ്രതിക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയാണ് ഇതുസംബന്ധിച്ച രേഖകള്‍ കോടതിയില്‍ ഹാജരാക്കിയത്.
ഷാര്‍ജയിലെ വാടക മുറിയില്‍ വെച്ചാണ് പാക്കിസ്ഥാനിയായ യുവാവ് ഭാര്യയെ കുത്തിക്കൊന്നത്. പ്രതി തൊഴില്‍ രഹിതനാണ്. എന്നാല്‍ കൊല്ലപ്പെട്ട യുവതിക്ക് തൊഴിലുണ്ടായിരുന്നു. പ്രതിയുടെ ഈഗോയാണ് കൊലപാതകത്തിന് കാരണമായതെന്നും മാപ്പ് നല്‍കാനാകില്ലെന്നുമാണ് കുടുംബാംഗങ്ങള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 30നാണ് കൊലപാതകം നടന്നത്. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.
https://www.facebook.com/Malayalivartha

























