ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ ബ്രിട്ടീഷ് പൗരന്‍ മരിച്ചു

ഖത്തറില്‍ നിര്‍മാണത്തിലിരുന്ന ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ ബ്രിട്ടീഷ് പൗരന്‍ മരിച്ചു. ഖലീഫ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് അപകടമുണ്ടായത്. സ്‌റ്റേഡിയത്തിലെ സൗണ്ട്, ലൈറ്റ് ക്രമീകരണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിയാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ഇദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് അടിയന്തര അന്വേഷണം തുടങ്ങിയെന്നും വിശദവിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നുമാണ് അധികൃതര്‍ പറയുന്നത്. 2022ലെ ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തറാണ് ആതിഥേയത്വം വഹിക്കുന്നത്.
https://www.facebook.com/Malayalivartha

























