കുവൈറ്റില്‍ രാജകുടുംബാംഗം ഉള്‍പ്പെടെ ഏഴുപേരെ തൂക്കിലേറ്റി

കുവൈറ്റില്‍ രാജകുടുംബാംഗം ഉള്‍പ്പെടെ ഏഴുപേരെ പുലര്‍ച്ചെ തൂക്കിലേറ്റി. കുവൈറ്റ് സെന്‍ട്രല്‍ ജയില്‍ വച്ച് തൂക്കിലേറ്റപ്പെട്ട ഇവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. കുവൈറ്റ് രാജകുടുംബാംഗമായ ഫൈസല്‍ അല്‍ സബാഹ്, കുവൈറ്റത്തി വനിതയായ നസ്ര അല്‍ അന്‍സി എന്നിവര്‍ക്ക് പുറമേ രണ്ട് ഈജിപ്തുകാരും ഒരു ബംാദേശിയുമാണ് തൂക്കിലേറ്റപ്പെട്ടത്. 2013 ജൂണിലായിരുന്നു കുവൈറ്റില്‍ അവസാനമായി വധശിക്ഷ നടപ്പാക്കിയത്. അന്ന് അഞ്ചുപേരാണ് തൂക്കിലേറ്റപ്പെട്ടത്.
വാക്കേറ്റത്തിനിടെ മറ്റൊരു രാജകുടുംബാംഗത്തെ വെടിവെച്ച് കൊന്നകേസിലാണ് രാജകുടുംബാംഗമായ ഫൈസല്‍ അല്‍ സബാഹ് ശിക്ഷിക്കപ്പെട്ടത്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹ ചടങ്ങ് നടക്കുന്ന പന്തലിന് തീ കൊളുത്തുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 59 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത കേസിലാണ് കുവൈത്തി വനിതയായ നസ്ര അല്‍ അന്‍സിയെ തൂക്കിലേറ്റിയത്.
https://www.facebook.com/Malayalivartha

























