കുവൈത്തില്‍ രാജകുടുംബാഗത്തെ തൂക്കിലേറ്റി

ഇക്കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ നമിച്ചേ പറ്റൂ. രാജകുമാരനെ കൊലപ്പെടുത്തിയ കുവൈത്തിലെ രാജകുടുംബാംഗത്തെ തൂക്കിലേറ്റി. ശൈഖ് ഫൈസല്‍ അല്‍ അബ്ദുല്ല അല്‍ സലബിനെയാണ് വധശിക്ഷക്കു വിധേയമാക്കിത്. കൊലപാതക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് 2011ലാണ് ക്രിമല്‍ കോടതി ശിക്ഷ വിധിച്ചത്. അപ്പീലുകള്‍ തള്ളപ്പെട്ട സാഹചര്യത്തിലാണ് ശിക്ഷ നടപ്പിലാക്കിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മിലിറ്ററി ഇന്റലിജന്‍സില്‍ ക്യാപ്റ്റനായിരുന്നു ശൈഖ് ഫൈസല്‍.
വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഏഴു പേര്‍ക്കെതിരെയുള്ള ശിക്ഷയാണ് ഇന്നലെ നടപ്പാക്കിയതെന്ന് പോലീസ് അറിയിച്ചു. ബംഗ്ലാദേശി, ഫിലിപ്പിനോ, എത്യോപ്യ, ഈജിപ്ഷ്യന്‍ പൗരന്മാരാണ് വധശിക്ഷക്കു വിധേയരായ മറ്റുള്ളവര്‍. കുവൈത്ത് അമീര്‍ ശൈഖ് ജാബിര്‍ അഹ്മദ് അല്‍സബായുടെ അവസാന അനുമതിക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കിയതെന്ന് പോലീസ് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha

























