വിദേശികളില്‍ നിന്ന് നികുതി ഈടാക്കണമെന്നാവശ്യപ്പെട്ട് കരടുപ്രമേയം കൊണ്ടുവരുമെന്ന് കുവൈത്ത് എം.പി

വിദേശികളില്‍നിന്ന് നികുതി ഈടാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കരട് പ്രമേയം കൊണ്ടുവരുമെന്ന് കുവൈത്ത് എം.പി സഫ അല്‍ ഹാഷിം അഭിപ്രായപ്പെട്ടു. എം.പി ഇക്കാര്യം പറഞ്ഞത് അല്‍ റായ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ്. യു.എ.ഇ പോലുള്ള രാജ്യങ്ങള്‍ വിദേശികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നുണ്ട്. വിദേശികള്‍ കുവൈത്തില്‍ നിന്ന് 14 ബില്യന്‍ ദിനാറോളം നാട്ടിലേക്ക് അയക്കുന്നുവെന്നാണ് കണക്കുകള്‍. ഇതിന് അവരില്‍ നിന്ന് ഇതുവരെ ഫീസ് ഈടാക്കിയിട്ടില്ല.
രാജ്യത്ത് കൂടി പറക്കുന്ന വിദേശ വിമാനങ്ങള്‍ക്കും ഇതുവരെ പ്രത്യേക ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല. ഇതുപോലുളള നിരവധി സൗകര്യങ്ങള്‍ വിദേശികള്‍ക്ക് ഫീസോ നികുതിയോ ഏര്‍പ്പെടുത്താതെ നല്‍കുന്നുണ്ട്. ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇത്തരം കാര്യങ്ങളില്‍ കൂടി സര്‍ക്കാരിന്റെ ശ്രദ്ധയുണ്ടാവണമെന്ന് എം.പി. പറഞ്ഞു.
20,000 സ്വദേശി ചെറുപ്പക്കാര്‍ രാജ്യത്ത് തൊഴില്‍രഹിതരായി കഴിയുന്നുണ്ട്. അതുകൊണ്ട് തൊഴില്‍ പ്രാവീണ്യമുള്ള വിദേശികളെ മാത്രം പുതുതായി റിക്രൂട്ട് ചെയ്യുക, സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പള പരിധി ഉയര്‍ത്തുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. ഇത്തരം നടപടികളിലൂടെ ജനസംഖ്യാ അനുപാതം ക്രമപ്പെടുത്തുകയും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഉറപ്പുവരുത്തുകയും ചെയ്യണുമെന്ന് എം.പി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























