ദുബായ് കാര്‍രഹിതദിനം ആചരിക്കുന്നു

കാര്‍ബണ്‍ വ്യാപനം കുറച്ച് അന്തരീക്ഷത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ദുബായില്‍ കാര്‍രഹിത ദിനമായി ആചരിക്കുന്നു. ദാനവര്‍ഷാചരണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ കാര്‍രഹിത ദിനാചരണം ആഘോഷിക്കുന്നത്. സ്വകാര്യ മേഖലയുടെകൂടി പങ്കാളിത്തത്തോടെയാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ ആളുകളും ഇതില്‍ പങ്കാളികളാകും. ദിനാചരണത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ദിനാചരണത്തില്‍ പങ്കാളികളാകുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ അന്നേ ദിവസം യാത്രയ്ക്കായി പൊതുവാഹനങ്ങള്‍ ഉപയോഗിക്കും. ഒരു ദിവസത്തേക്ക് നിരത്തില്‍ നിന്നും പരമാവധി വാഹനങ്ങളെ മാറ്റി നിര്‍ത്തി ഇന്ധനലാഭം നേടുകയും കാര്‍ബണ്‍ വ്യാപനം കുറയ്ക്കുകയും ചെയ്യും. കാര്‍ യാത്ര ഉപേക്ഷിക്കുന്നതുമൂലം എത്ര ടണ്‍ കാര്‍ബണ്‍ വ്യാപനം തടയാന്‍ സാധിക്കുന്നുവോ അതു കണകാക്കി ആനുപാതിക തുക സാമ്പത്തിക സഹായം വിതരണം ചെയ്യുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മുനിസിപ്പാലിറ്റിയിലെ വിദഗ്ധരായിരിക്കും ഇത് നിര്‍ണയിക്കുക.
ആദ്യപതിപ്പില്‍ രണ്ട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാത്രമാണ് കാറുകള്‍ ഉപേക്ഷിച്ച് ദിനാചരണത്തിന്റെ ഭാഗമായിരുന്നതെങ്കില്‍, കഴിഞ്ഞവര്‍ഷം 1070 സ്ഥാപനങ്ങള്‍ രംഗത്തുവന്നതായി അസി. ഡയറക്ടര്‍ ജനറല്‍ ഖാലിദ് ശരീഫ് അല്‍ അവാധി പറഞ്ഞു. 30,000 കാറുകള്‍ നിരത്തില്‍നിന്ന് വിട്ടുനിന്നു. അത്രയും ആളുകള്‍ പൊതുവാഹനങ്ങളെ ആശ്രയിച്ചു. എട്ടാമത് പതിപ്പില്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിസൗഹൃദ വാഹനങ്ങളുടെ പ്രദര്‍ശനവും അനുബന്ധമായി സംഘടിപ്പിക്കും. ഇലക്ട്രിക്, സൗരോര്‍ജ, ജൈവ ഇന്ധന വാഹനങ്ങളായിരിക്കും പ്രദര്‍ശനത്തില്‍ ഉണ്ടാവുക.
https://www.facebook.com/Malayalivartha

























