അബുദാബിയില്‍ ക്രെയിന്‍ തകര്‍ന്ന് നാലു കാറുകള്‍ പൂര്‍ണ്ണമായും നശിച്ചു

അബുദാബിയില്‍ ശക്തമായ കാറ്റില്‍ നടുറോഡില്‍ ക്രെയിന്‍ തകര്‍ന്ന് വീണു. അപകടത്തില്‍ നാല് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇതില്‍ രണ്ടെണ്ണത്തിന് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ഷെയ്ഖ് സായിദ് റോഡില്‍ ജാഫിലയ്ക്കും ബിസിനസ് ബേ സ്‌റ്റേഷനും ഇടയില്‍ നാസിം ടവറിന് സമീപമായിരുന്നു സംഭവമുണ്ടായത്.
സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം താറുമാറായി. ശക്തമായ മണല്‍ക്കാറ്റില്‍ നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

https://www.facebook.com/Malayalivartha

























