ചരിത്രയാത്ര പൂര്‍ത്തിയാക്കി ഖത്തര്‍ എയര്‍വേയ്‌സ്

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡില്‍ പറന്നിറങ്ങി. ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയില്‍നിന്നുള്ള വിമാനമാണ് ഈ നേട്ടത്തിന് അര്‍ഹമായത്.
17 മണിക്കൂര്‍ മുപ്പത് മിനിറ്റ് സഞ്ചരിച്ച് കൊണ്ട് ഖത്തര്‍ എയര്‍വേയ്‌സ് ചരിത്രയാത്ര പൂര്‍ത്തിയാക്കി. യാത്രയില്‍ പത്ത് സമയ മേഖലകളും അഞ്ച് രാജ്യങ്ങളും പിന്നിട്ട് 14,535 കിലോമീറ്ററാണ് വിമാനം സഞ്ചരിച്ചത്. ഞായാറാഴ്ച രാവിലെ 5.02നാണ് ദോഹയില്‍ നിന്നാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസ് എന്ന ലക്ഷ്യത്തിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് പറന്നുയര്‍ന്നത്.
തിങ്കളാഴ്ച പ്രാദേശിക സമയം ഏഴരയ്ക്ക് ന്യൂസിലന്‍ഡിലെ ഓക്സ്ലാന്‍ഡ് വിമാനത്തവളത്തില്‍ വന്നിറങ്ങിയ വിമാനത്തിന് ഊഷ്മള വരവേല്‍പ്പാണ് അധികൃതര്‍ നല്‍കിയത്.

ദുബായ്, ഒമാന്‍, സൗത്ത് ഇന്ത്യ ആകാശങ്ങളിലൂടെ പറന്ന വിമാനം 20 മിനുട്ടു കൊണ്ടാണ് ശ്രീലങ്കയില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ സമുദ്രം കടന്ന വിമാനം രാത്രിയില്‍ പടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലേക്ക് പ്രവേശിച്ചു. സിഡ്‌നിയിലെത്തി മൂന്ന് മണിക്കൂറുകള്‍ കൂടി പറന്ന ശേഷമാണ് ഓക്ലാന്‍ഡിലെത്തിയത്. നാല് പൈലറ്റുകളും പതിനഞ്ച് കാബിന്‍ ക്രൂ ജീവനക്കാരും എക്കോണമിയില്‍ 217 ഉം ബിസിനസ്സ് ക്ലാസില്‍ 42 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്
.
https://www.facebook.com/Malayalivartha

























