സൗദിയിലെ എട്ടാമത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഹായില്‍ തുറന്നു

സൗദിയിലെ എട്ടാമത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഹായില്‍ സൗത്ത് റിങ് റോഡിലെ അല്‍ ജാമിയീന്‍ ഡിസ്ട്രിക്ടില്‍ തുറന്നു. ഹൈപ്പര്‍മാര്‍ക്കറ്റിന്റെ വിസ്തീര്‍ണം 1.60 ലക്ഷം ചതുരശ്ര അടിയാണ്. പ്രവിശ്യാ കാര്യാലയ അണ്ടര്‍ സെക്രട്ടറി ഡോ: സൗദ് ഹമൂദ് അല്‍ ബുഗാമി ഉദ്ഘാടനം നിര്‍വഹിച്ചു.
സിഇഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ആദ്യത്തെയും സൗദിയില്‍ എട്ടാമത്തെയും ഹൈപ്പര്‍ മാര്‍ക്കറ്റാണിത്. 2020 ആകുമ്പോഴേക്കും സൗദിയില്‍ 20 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി പറഞ്ഞു.
https://www.facebook.com/Malayalivartha

























