വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ റേഡിയോ ഫ്രിക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം നടപ്പാക്കുന്നു

രാജ്യത്തെ പ്രമുഖ സ്വകാര്യ സ്‌കൂളിലാണ് ഈ പുതിയ സംവിധാനം നടപ്പാക്കുന്നത്. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള റേഡിയോ ഫ്രിക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍.എഫ്.ഐ.ഡി.) സംവിധാനം നടപ്പാക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക ഉണ്ട്. ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ ഉന്നത വിദ്യാഭ്യാസമന്ത്രാലയം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഈ സംവിധാനത്തില്‍ ആരോഗ്യത്തിന് ഹാനികരമായ ഒന്നും തന്നെ കാണാത്തതിനാലാണ് ഇതിന് സ്‌കൂള്‍ അധികൃതര്‍ക്ക് അനുമതി നല്‍കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇലക്‌ട്രോണിക് ചിപ്പ് ഘടിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡാണ് വിദ്യാര്‍ഥികളുടെ ചലനം നിരീക്ഷിക്കുന്നതിനായി നല്‍കുന്നത്. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും വിദ്യാര്‍ഥികളുടെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്. മാത്രമല്ല പുതിയ സംവിധാനം ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും രക്ഷിതാക്കള്‍ ചൂണ്ടികാട്ടി. പൊതുവേ സ്‌കൂള്‍ വിദ്യാഭ്യാസച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ ഇലക്‌ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡിനായി ഒരുവര്‍ഷത്തേക്ക് 1200 റിയാലാണ് ഒരു വിദ്യാര്‍ഥി നല്‍കേണ്ടത്.
കാര്‍ഡില്‍ ഉപയോഗിക്കുന്നത് ബ്ലൂടൂത്ത് സാങ്കേതിക വിദ്യയാണ്. സ്‌കൂള്‍ ബസ്, ലാബ്, സ്‌കൂള്‍ ഹാള്‍, ക്ലാസ് മുറികള്‍ എന്നിവിടങ്ങളിലും ബ്ലൂടൂത്ത് ബീക്കണുകള്‍ സ്ഥാപിക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ എല്ലാ ചലനങ്ങളും നിരീക്ഷിക്കാന്‍ കഴിയും. ഇലക്‌ട്രോ മാഗ്‌നറ്റിക് ഉപയോഗിച്ചാണ് വയര്‍ലസ് വഴി വിവരങ്ങള്‍ കൈമാറുന്നത്.
https://www.facebook.com/Malayalivartha

























