ഇന്ത്യ 2017 ദേശീയ സെമിനാര്‍ ഫെബ്രുവരി 9 ന് നടക്കും

ഇന്ത്യ 2017 ദേശീയ സെമിനാര്‍ നാളെ (ഫെബ്രുവരി 9) രാത്രി 8.30ന് അല്‍കോബാര്‍ റഫാ ക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സൗദി കെ.എം.സി.സി ദേശീയ സെക്രട്ടറി അഷറഫ് വേങ്ങാട്ട് സെമിനാര്‍ ഉത്ഘാടനം ചെയ്യും. പാനല്‍ ഡിസ്‌കഷനില്‍ ഡോക്ടര്‍ അബ്ദുസ്സലാം കണ്ണിയന്‍ മോഡറേറ്ററായിരിക്കും. പ്രവിശ്യയിലെ വിവിധ ദേശിയ സാമൂഹ്യ സംഘടനാ നേതാക്കളായ ഡോ:ഷംഷാദ് അഹമദ് (ന്യൂഡല്‍ഹി),മുഹമ്മദ് അക്തര്‍ ഹസനൈന്‍ (ഉത്തര്‍ പ്രദേശ്),ഷെയ്ഖ് പര്‍വ്വേസ് അബ്ദുള്‍ ഹലീം (ഉത്തര്‍പ്രദേശ്),ഷെഹരിയാര്‍ മുഹമ്മദ് ഖാന്‍ (മധ്യപ്രദേശ്), ഇര്‍ഫാന്‍ ഇഖ്ബാല്‍ ഖാന്‍ (മധ്യപ്രദേശ്),മിര്‍സാ സഹീര്‍ ബൈഗ് (തെലുങ്കാന),യൂനുസ് ക്വാസിയ (കര്‍ണ്ണാടക ),മക്കി ഫൈസല്‍ (തമിഴ്‌നാട്) എന്നിവര്‍ സംബന്ധിക്കും.ഡെമോക്രസി,ഫാഷിസം,സെക്യുലറിസം എന്നീ വിഷയാവതരണം ആലിക്കുട്ടി ഒളവട്ടൂര്‍ നിര്‍വ്വഹിക്കും
കേരള പ്രവാസി സമൂഹത്തിലെ മതസാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മന്‍സൂര്‍ പള്ളൂര്‍, സി ഹാഷിം, റഷീദ് ഉമര്‍,ടി.പി.എം ഫസല്‍,എന്‍ വി മുഹമ്മദ് സാലിം അരീക്കോട്,അബ്ദുറഹ്മാന്‍ അറക്കല്‍,സൈനുല്‍ ആബ്ദീന്‍,നജീബ് എരഞ്ഞിക്കല്‍ ,അബ്ദുല്‍ മജീദ് കൊടുവള്ളി എന്നിവരുടെ സാന്നിദ്ധ്യവും സെമിനാറിലുണ്ടാകും. മതനിരപേക്ഷതയിലും സാക്ഷരതയിലും ഉയര്‍ന്ന രാഷ്ട്രീയ ചിന്തയിലും മികവ് നേടിയ കേരളീയ പിന്നോക്ക ന്യൂനപക്ഷ ചരിത്രം സെമിനാറില്‍ പഠനവിധേയമാക്കുമെന്നും സംഘാടകര്‍ അറിയിച്ചു.സെമിനാറില്‍ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ നൂറോളം പ്രതിനിധികള്‍ സംബന്ധിക്കുമെന്നും സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























