ലോകത്തിലെ ഏറ്റവും വലിയ മണല്‍കുന്ന് ഒമാനിലെന്ന് കണ്ടത്തെല്‍

ഒമാനിലാണ് ലോകത്തിലെ ഏറ്റവും വലിയ മണല്‍കുന്ന് സ്ഥിതി ചെയ്യുന്നത് എന്ന് സൗദി ഗവേഷകനും അല്‍ അറേബ്യ ചാനലിലെ അലാ ഖോതാ അല്‍ അറബ് എന്ന ഷോയുടെ അവതാരകനുമായ ഐദ് അല്‍ യഹ്യാ കണ്ടെത്തി. പത്തുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ഈ മണല്‍കുന്ന് കണ്ടത്തെിയത്.
സമുദ്രനിരപ്പില്‍നിന്ന് 455 മീറ്ററാണ് ഇതിന്റെ ഉയരം. സൗദി-ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന റമലത്ത് ജാദിലക്ക് വടക്കുവശത്തായി സ്ഥിതിചെയ്യുന്ന ഈ മണല്‍കുന്ന് ദോഫാറിലെ ഉറൂഖ് അല്‍ ഹദ്ദിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. നിലവിലെ റെക്കോഡുള്ള നമീബിയയിലെ ഡ്യൂണ്‍ സെവനെയാണ് (418 മീറ്റര്‍) ഒമാനിലെ ഈ മണല്‍കുന്ന് മറികടന്നത്.
റുബുഉല്‍ഖാലിയിലെ അല്‍ മുസ്ന്‍ ഗോത്രത്തില്‍പെട്ടവരാണ് മണല്‍കുന്ന് കീഴടക്കുന്നതിന് സൗദി ടെലിവിഷന്‍ സംഘത്തെ സഹായിച്ചത്. ഇവിടെ എങ്ങനെ വാഹനം ഓടിക്കണമെന്നതടക്കമുള്ള വിവരങ്ങള്‍ ഇവര്‍ക്കുമാത്രമാണ് അറിയുകയെന്നതിനാലാണ് ഇവരുടെ സഹായം തേടിയതെന്ന് ഐദ് അല്‍ യഹ്യ പറഞ്ഞു. അപകടങ്ങള്‍ ഒഴിവാക്കി കുന്നിന്റെ മുകളിലത്തെുന്നതിനുള്ള വഴികള്‍ അറിയാവുന്നവരെ ഉള്‍പ്പെടുത്തിയായിരുന്നു യാത്ര. മൂന്നുമണിക്കൂര്‍ സമയമെടുത്താണ് യാത്ര പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha

























