യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ വന്‍ തോതില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. സ്വദേശി തൊഴില്‍ രഹിതരുടെ എണ്ണം കണക്കിലെടുത്താണ് മാനവ വിഭവശേഷിസ്വദേശിവത്കരണ മന്ത്രാലം ഇത്തരത്തിലൊരു തീരുമാനത്തിലെത്തിരചേര്‍ന്നത്. മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കല്‍ പദവികളില്‍ സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഇന്‍സന്റീവ് നല്‍കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 250 കമ്പനികളില്‍ സ്വദേശിവത്കരണം നടത്തുകയാണ് ആദ്യഘട്ടം.
ബാങ്കിങ്, ഇന്‍ഷുറന്‍സ്, ധനകാര്യം മേഖലകളില്‍ 75 ദിവസത്തിനകം 1,000 തൊഴിലന്വേഷകര്‍ക്ക് നിയമനം നല്‍കുകയാണ് ലക്ഷ്യമെന്ന് മാനവ വിഭവശേഷിസ്വദേശിവത്കരണ മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് അറിയിച്ചു. 75 ദിവസത്തിനകം നിയമിക്കാനുദ്ദേശിക്കുന്ന 1,000 പേരില്‍ 46.7 ശതമാനത്തിന് 50 ദിവസത്തിനകം തന്നെ ജോലി നല്‍കും. രാജ്യത്തെ സ്വകാര്യ മേഖലയില്‍ രണ്ട് വര്‍ഷത്തിനകം 3,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. യു.എ.ഇ പൗരന്മാര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനും ഇക്കാര്യത്തില്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികള്‍ ആരായുന്നതിനുള്ള പൈലറ്റ് പദ്ധതി 2016 ഡിസംബറില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് സ്വദേശിവത്കരണം കൂടുതല്‍ വ്യാപിപ്പിക്കുന്ന തരത്തിലേക്ക് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
ശമ്പളത്തില്‍ സംതൃപ്തരല്ലാത്തതിനാലാണ് 37.7 ശതമാനം സ്വദേശികളും സ്വകാര്യ മേഖലയില്‍ ജോലിക്ക് നില്‍ക്കാന്‍ വിസമ്മതം കാണിക്കുന്നത്. ഇത് തടയാനുളള മാര്‍ഗങ്ങളും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഭാഷആശയവിനിമയ കഴിവ് ഇല്ല, ആവശ്യമായ യോഗ്യതയില്ല , പ്രവൃത്തിപരിചയമില്ല എന്നിവയാണ് സ്വദേശികളെ ജോലിക്ക് എടുക്കാന്‍ വിസമ്മതിക്കുന്നതിന്റെ കാരണങ്ങളായി കമ്പനികള്‍ ചൂണ്ടി കാട്ടുന്നത്.
https://www.facebook.com/Malayalivartha

























