ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഇന്ന് ഒമാനും കുവൈത്തും സന്ദര്‍ശിക്കും

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഇന്ന് ഒമാനിലും കുവൈത്തിലും ഔദ്യോഗിക സന്ദര്‍ശനം നടത്തും. റൂഹാനിയും സംഘവും രാവിലെ ഒമാനിലത്തെും ഉച്ചക്കുശേഷം കുവൈത്തിലേക്ക് തിരിക്കും. സന്ദര്‍ശനത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ തന്നെ ഇറാനിലേക്ക് മടങ്ങുകയും ചെയ്യും. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെയും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെയും ക്ഷണം സ്വീകരിച്ചാണ് പ്രസിഡന്റിന്റെയും സംഘത്തിന്റെയും സന്ദര്‍ശനം. ഇറാനും ജി.സി.സി രാഷ്ട്രങ്ങളുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുളള തന്ത്രപ്രധാന ചര്‍ച്ചകളുടെ ഭാഗമായാണ് ഇറാന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. നല്ല അയല്‍പക്ക ബന്ധം, മറ്റു രാഷ്ട്രങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാതിരിക്കല്‍, സ്വയംഭരണാവകാശത്തെ മാനിക്കല്‍ എന്നീ അടിസ്ഥാന തത്ത്വങ്ങളിലൂന്നിയുള്ള ചര്‍ച്ചക്ക് ജി.സി.സി രാഷ്ട്രങ്ങളുടെ സന്നദ്ധത അറിയിച്ച് കുവൈത്ത് വിദേശകാര്യമന്ത്രി കഴിഞ്ഞമാസം തെഹ്‌റാന്‍ സന്ദര്‍ശിച്ചിരുന്നു.
2011 മുതലാണ് ഒമാന്‍ ഒഴിച്ചുള്ള ജി.സി.സി രാഷ്ട്രങ്ങളുമായി ഇറാന്റെ ബന്ധം വഷളാകുന്നത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തെഹ്‌റാനിലെ സൗദി എംബസി ജനക്കൂട്ടം ആക്രമിച്ചതിനെ തുടര്‍ന്ന് സൗദിയും ബഹ്‌റൈനും തെഹ്‌റാനുമായുള്ള നയതന്ത്രബന്ധം മുറിച്ചിരുന്നു. മറ്റു ജി.സി.സി രാഷ്ട്രങ്ങളാകട്ടെ ഇറാനെ തരംതാഴ്ത്തുകയും ചെയ്തിരുന്നു. യമനില്‍ ഹൂതി വിമതര്‍ക്ക് ഒമാന്‍ ആയുധം നല്‍കുന്നതായും സൗദി അറേബ്യ ആരോപണമുയര്‍ത്തുന്നുണ്ട്. ഇറാനും വന്‍ശക്തി രാഷ്ട്രങ്ങളുമായി ഉണ്ടാക്കിയ ആണവകരാറിനെ കുറിച്ചും അറബ് രാഷ്ട്രങ്ങള്‍ അമേരിക്കയെ ആശങ്കയറിയിച്ചിരുന്നു. ഇറാനുമായി എന്നും ഊഷ്മള ബന്ധം നിലനിര്‍ത്തുന്ന ഒമാന്റെ മധ്യസ്ഥതയിലാണ് ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. യമന്‍ അടക്കം വിഷയങ്ങളിലും ഒമാന്‍ മധ്യസ്ഥത പുലര്‍ത്തിവരുന്നുണ്ട്.
https://www.facebook.com/Malayalivartha

























