വിനോദസഞ്ചാര മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

വിനോദസഞ്ചാരം, നിര്‍മാണ മേഖല, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. എണ്ണേതര മേഖലകളിലെ കമ്പനികളില്‍ നിക്ഷേപമിറക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് അധികൃതരുടെ ശ്രമം. നിലവില്‍ വിദേശികള്‍ ജോലിചെയ്യുന്ന സ്വകാര്യ മേഖലകളില്‍ സ്വദേശിയര്‍ക്ക് ജോലി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിര്‍മാണ മേഖലയില്‍ മാത്രം ആയിരക്കണക്കിന് തൊഴിലവസരങ്ങളുള്ളതായാണ് വിലയിരുത്തല്‍. നിര്‍മാണ മേഖലയില്‍ സ്വദേശികളെ ആകര്‍ഷിക്കാന്‍ 21 പദ്ധതികള്‍ ഉടന്‍ ആരംഭിക്കും. ഇതില്‍ 10.5 ശതകോടി റിയാലിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി 13,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വിനോദസഞ്ചാര മേഖലയില്‍ 1.8 ശതകോടി റിയാലിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി പുതിയ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. 2020-ഓടെ ലോജിസ്റ്റിക് മേഖലയില്‍ 7,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ 12,000 മുതല്‍ 13,000 വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.
എണ്ണവില കുറഞ്ഞതിനെതുര്‍ന്ന് പല കമ്പനികളും തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ആരോഗ്യ സുരക്ഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 55 ശതമാനം കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒമാന്റെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും തൊഴില്‍ മാര്‍ക്കറ്റ് വളരെ നിര്‍ണായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോവുന്നത്. തൊഴില്‍ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമന്നും വിലയിരുത്തുന്നു. ഇത്തരക്കാര്‍ക്ക് ജോലി നല്‍കാനാണ് കമ്പനി ഉടമകള്‍ ശ്രമിക്കുക. വിനോദസഞ്ചാരമടക്കമുള്ള മേഖലകളില്‍ കൂടുതല്‍ പദ്ധതികളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നത് രാഷ്ട്രത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കും.
https://www.facebook.com/Malayalivartha

























