ഓണ്‍ലൈന്‍ ടാക്‌സി ബുക്കിങ് സേവനം ദുബായില്‍ കരീം ആപ് വഴി

ഓണ്‍ലൈന്‍ ടാക്‌സി ബുക്കിങ് സേവനം ദുബായില്‍ കരീം ആപ് വഴി ആരംഭിച്ചു. കാര്‍ ബുക്ക് ചെയ്യാനും ബുക്കിങ്ങിന്റെ വിവരങ്ങള്‍ അറിയാനും ഇതുവഴി കഴിയും. ലിമോസിന്‍ സേവനത്തിനായി ആര്‍ടിഎ കരീമുമായി നേരത്തേ കരാര്‍ ഒപ്പിട്ടിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ടാക്‌സി ബുക്കിങ്ങും കരീം വഴി ലഭ്യമാക്കുന്നത്. ബുക്കിങ് ഡെസ്പാച് സെന്റര്‍ സ്മാര്‍ട് ടാക്‌സി ആപ്, ആര്‍ടിഎ ദുബായ് ആപ് തുടങ്ങിയവവഴി ടാക്‌സി സേവനം ലഭ്യമാക്കാന്‍ ആര്‍ടിഎ നേരത്തേ സൗകര്യം ഒരുക്കിയിരുന്നു.
ആറ് ആര്‍ടിഎ ഫ്രാഞ്ചൈസി കമ്പനികള്‍ വഴിയുള്ള പതിനായിരം കാറുകള്‍ ഓണ്‍ ലൈന്‍ സേവനം വഴി ലഭ്യമാകും. ജനങ്ങള്‍ക്കു സന്തോഷവും സന്ദര്‍ശകര്‍ക്കു പ്രീമിയം സേവനവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍ടിഎ ഓണ്‍ലൈന്‍ ബുക്കിങ് സേവനത്തില്‍ കരീം ആപ്പും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ആദില്‍ ശക് റി അറിയിച്ചു. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായ സ്മാര്‍ട് മൊബിലിറ്റി എന്ന ദുബായ് സര്‍ക്കാരിന്റെ ലക്ഷ്യത്തോടു ചേരുന്നതാണു പുതിയ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























