അബുദാബിയില്‍ ഇന്ന് നാവിക വ്യോമാഭ്യാസ പ്രകടനം

കര, വ്യോമ, നാവിക സേനകളുടെ സംയുക്ത സഹകരണത്തോടെ അബുദാബിയില്‍ ഇന്ന് നാവിക വ്യോമാഭ്യസ പ്രകടനം നടത്തുന്നു. ഇന്ന് വൈകിട്ട് 4.30 ന് ആണ് പ്രകടനം ആരംഭിക്കുന്നത്. എഫ്16 പോര്‍വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയുടെ പ്രകടനത്തില്‍ ഉണ്ടായിരിക്കും. ഇന്നു വൈകിട്ടു മൂന്നു മുതല്‍ ആറുവരെ കോര്‍ണിഷ് റോഡും അബുദാബി മറീന മാള്‍ ഭാഗത്തേക്കുള്ള റോഡുകളും അടച്ചിടും. യുഎഇ പ്രതിരോധ സേനയുടെ പ്രതിബദ്ധതയും കഴിവുകളും പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന തത്സമയ സൈനികാവതരണമാണു നടക്കുന്നത്.
https://www.facebook.com/Malayalivartha

























