ബിസിനസ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി

ബിസിനസ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കത്തോ, സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. മാത്രമല്ല ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതു ബിസിനസ് ആവശ്യത്തിനാണെന്നും തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരനാണെന്നും കമ്പനി സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമായി രേഖപ്പെടുത്തണം. ഇന്ത്യയില്‍ വ്യവസായ, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങാനോ, അതിനുള്ള സാധ്യതകള്‍ ആരായാനോ ശ്രമിക്കുന്ന വിദേശ പൗരന്‍മാര്‍ക്കോ, ഇന്ത്യയില്‍നിന്ന് വ്യവസായ ഉല്‍പന്നങ്ങള്‍ വാങ്ങാനോ, വില്‍ക്കാനോ സന്ദര്‍ശിക്കുന്നവര്‍ക്കാണ് വ്യവസ്ഥകള്‍ക്കു വിധേയമായി ബിസിനസ് വിസ അനുവദിക്കുന്നത്. സാമ്പത്തികശേഷി കാണിക്കുന്ന തെളിവ്, ബന്ധപ്പെട്ട ബിസിനസ് മേഖലയില്‍ വൈദഗ്ധ്യം തെളിയിക്കുന്ന രേഖ തുടങ്ങിയവയും ഹാജരാക്കണം.
സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, ടൂര്‍ കണ്ടക്ടര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍ തുടങ്ങിയവര്‍ ജോലി സംബന്ധമായ പദ്ധതികള്‍, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചു സന്ദര്‍ശനം നടത്തുന്നവര്‍ക്ക് ബിസിനസ് വിസ അനുവദിക്കും. അതിനായി ബിസിനസ് യാത്രയ്ക്കു ക്ഷണിച്ച ഇന്ത്യയില്‍നിന്നുള്ള കമ്പനിയുടെയോ സംഘടനയുടെയോ ക്ഷണക്കത്ത് ഹാജരാക്കണം. പണം വായ്പനല്‍കാനോ, ചെറുകച്ചവടത്തിനോ, ശമ്പളത്തോടുകൂടി ജോലി ചെയ്യാനോ ഇന്ത്യയില്‍ പോകുന്നവര്‍ക്ക് ബിസിനസ് വിസ അനുവദിക്കില്ല.
https://www.facebook.com/Malayalivartha

























