കുവൈറ്റില്‍ മലയാളി കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ച നിലയില്‍; സ്‌പോണ്‍സര്‍ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് സുഹൃത്തിന്റെ മൊഴി!

കുവൈറ്റില്‍ ദുരൂഹമായ സാഹചര്യത്തില്‍ മലയാളി മരിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി അയ്യത്തായില്‍ റിയാസി(32)നെയാണ് അഹമ്മദിയിലെ സ്വദേശി പാര്‍പ്പിട മേഖലയിലെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, സ്‌പോണ്‍സര്‍ റിയാസിനെ കൊലപ്പെടുത്തി കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് തള്ളിയിട്ടു എന്നാണ് റിയാസിന്റെ സുഹൃത്ത് ബന്ധുക്കളെ അറിയിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
സ്‌പോണ്‍സര്‍ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. പരിസരവാസികളും സുഹൃത്തുക്കളുമായ മലയാളികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കളുടെ പരാതി. അഹമ്മദിയിലെ ഒരു വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു റിയാസ്. വ്യാഴാഴ്ച രാവിലെ വരെ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു മരിച്ച റിയാസ്. അന്നേ ദിവസം ഉച്ചയ്ക്കാണ് മരണപ്പെട്ടത്.
സ്‌പോസര്‍മാരുടെ പീഡനം പലപ്പോഴും പുറത്തുവരാറില്ല. സ്ത്രീകള്‍ക്കെതിരായ നടക്കുന്ന ലൈംഗീകാതിക്രമം പലപ്പോഴും അവരെ വ്യഭിചാരക്കേസുകളില്‍ പെടുത്തി പിന്തിരിപ്പിക്കാറുമുണ്ട്.
https://www.facebook.com/Malayalivartha

























