ഡ്രൈവിങ് ലൈസന്‍സും ഇഖാമയും ഇനി ഓണ്‍ലൈന്‍ വഴി പുതുക്കാം

സ്വദേശികളുടെയും വിദേശികളുടെയും ഡ്രൈവിങ് ലൈസന്‍സും ഇഖാമയും ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ കഴിയുന്ന സംവിധാനം ഈ വര്‍ഷം പകുതിയോടെ പ്രാബല്യത്തില്‍ വരുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക മേഖലയിലെ ഡ്രൈവര്‍മാരുടേത് ഉള്‍പ്പെടെ ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഡ്രൈവിങ് ലൈസന്‍സും ഇഖാമയും പുതുക്കുന്നതിനുള്ള ഫീസ്, പിഴ എന്നിവയും ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ സാധിക്കും.
ഇതു സംബന്ധിച്ച സംവിധാനം പൂര്‍ത്തിയാക്കിവരികയാണെന്ന് ഐടി വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അലി അല്‍ മഈലി അറിയിച്ചു. അത്യാവശ്യ രേഖകള്‍ ഹാജരാക്കേണ്ടിവന്നാല്‍ ഓഫീസില്‍ നേരിട്ട് ഹാജരാക്കണം. കമ്പനി ഫയലുകള്‍ മരവിപ്പിക്കപ്പെട്ട സാഹചര്യത്തിലും കേസുകള്‍ നിലനില്‍ക്കുന്ന അവസ്ഥയിലും അവ പരിഹരിച്ചശേഷമാകണം ഓണ്‍ലൈന്‍ വഴിയുള്ള നടപടികള്‍.സ്വകാര്യമേഖലയിിലും ഈ സംവിധാനം നടപ്പാക്കുന്നതോടെ സമയലാഭവും ഓഫിസുകളിലെ അനാവശ്യ തിരക്കും ഒഴിവാക്കാന്‍ കഴിയും.
https://www.facebook.com/Malayalivartha

























