മസ്‌കറ്റില്‍ പ്‌ളാസ്റ്റിക് ബാഗുകളും പ്‌ളാസ്റ്റിക് പെട്ടികളും നിരോധിക്കാന്‍ നീക്കം

പ്‌ളാസ്റ്റിക് ബാഗുകളും പ്‌ളാസ്റ്റിക് പെട്ടികളും പൊതുജനങ്ങള്‍ക്കും പരിസ്ഥിതിക്കുമുണ്ടാക്കുന്ന അപകടങ്ങളെ പറ്റി മസ്‌കറ്റില്‍ പഠനം നടന്നുവരികയാണ്. പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയത്തിന്റെ കീഴിലാണ് പഠനം നടക്കുന്നത്. പഌസിറ്റിക് പൂര്‍ണമായും നിരോധിക്കാനാണ് മന്ത്രാലയത്തിന്റെ ശ്രമം. 2013-ല്‍ പ്‌ളാസ്റ്റിക് നിരോധനത്തിനുളള ശ്രമങ്ങള്‍ നടന്നിരുന്നുഎങ്കിലും അത് ഫലം കണ്ടില്ല. ബന്ധപ്പെട്ട അധികൃതരില്‍നിന്ന് പഠന റിപ്പോര്‍ട്ട് ലഭിച്ചശേഷം മന്ത്രാലയം ഇതുസംബന്ധിച്ച തീരുമാനമെടുക്കും. പൊതു ജനങ്ങള്‍ ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നും പ്‌ളാസ്റ്റിക് പെട്ടികളിലും ബാഗുകളിലും ഭക്ഷണസാധനങ്ങള്‍ കൊണ്ടു പോകുന്നുണ്ട്. എന്നാല്‍ ഇതിന്റെ ദൂഷ്യവശങ്ങള്‍ പറ്റി ജനങ്ങള്‍ ബോധവാന്‍മാരല്ല. നിരവധി രോഗങ്ങള്‍ക്കാണ് ഇത് കാരണമാകുന്നത്. കാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വന്ധ്യത തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവും. പ്‌ളാസ്റ്റിക്കുകള്‍ ജീര്‍ണിച്ച് പോകാത്തതിനാല്‍ പ്രകൃതിക്കും മനുഷ്യനും വന്‍ അപകടമാണ് ഉണ്ടാക്കുന്നത്.
പ്‌ളാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന് രാജ്യത്ത് നിയമം ആവശ്യമാണെന്ന് പരിസ്ഥിതി വിദഗ്ധര്‍ പറയുന്നു. പൊതുജനങ്ങള്‍ പ്‌ളാസ്റ്റിക് ബാഗിന് പകരം കടലാസ് സഞ്ചികളോ ചണകൊണ്ടുള്ള ബാഗുകളോ ഉപയോഗിക്കണം. ഒമാന്‍ പരിസ്ഥിതി സമിതി ഇതുസംബന്ധമായ വ്യാപക ബോധവത്കരണം നടത്തും. ഒമാനില്‍ പ്‌ളാസ്റ്റിക് ബാഗുകള്‍ നിരോധിക്കാനും നിയന്ത്രിക്കാനും പരിസ്ഥിതി സമിതി ശ്രമിക്കും. പ്‌ളാസ്റ്റിക് ബാഗുകള്‍ക്ക് പകരം വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന ബാഗുകള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കും. ഇതിന് സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ചകള്‍ നടത്തും. ഒമാന്‍ പരിസ്ഥിതി സമിതി 'പ്‌ളാസ്റ്റിക് ബാഗിന് വിട' എന്ന പേരില്‍ വര്‍ഷങ്ങളായി കാമ്പയിന്‍ നടത്തിവരുന്നതായി പരിസ്ഥിതി സമിതി അംഗമായ യുസ്‌റ ജാഫര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ചില സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ബാഗുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ബോധവത്കരണ കാമ്പയിന് സമൂഹമാധ്യമങ്ങളും ഉപയോഗപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























