വനിതാദിനത്തോട് അനുബന്ധിച്ച് യുഎഇയില്‍ വനിതാദിനാഘോഷം സംഘടിപ്പിച്ചു

വനിതാദിനത്തോട് അനുബന്ധിച്ച് യുഎഇയില്‍ വനിതാദിനാഘോഷം സംഘടിപ്പിച്ചു. ദുബായ് മുനിസിപ്പാലിറ്റിയില്‍ കേക്ക് മുറിച്ചായിരുന്നു വനിതാദിനാഘോഷം. ഈ ദിനത്തില്‍ വനിതകളുടെ സേവനങ്ങളെ അഭിനന്ദിക്കുകയും ഭാവിപ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി വനിതാജീവനക്കാര്‍ക്കു പൂച്ചെണ്ടുകള്‍ സമ്മാനിച്ചു. ഇമറാത്തി വനിതകള്‍ നേട്ടങ്ങള്‍ കൈവരിച്ചെന്നും നേതൃസ്ഥാനത്ത് ഏത് പദവിയും ഏറ്റെടുക്കാന്‍ കെല്‍പുള്ളവരാണെന്നു തെളിയിച്ചെന്നും ആഘോഷത്തില്‍ പങ്കെടുത്ത ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
പുരോഗതിക്കുവേണ്ടി ജോലി ചെയ്യാന്‍ വനിതകള്‍ തയ്യാറാകണമെന്നും വനിതകളുടെ കഴിവുകള്‍ അംഗീകരിച്ച് അവര്‍ക്ക് കൂടതല്‍ അവസരങ്ങള്‍ നല്‍കണമെന്നും ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അഭിപ്രായപ്പെട്ടു. വനിതകള്‍ക്ക് കൂടുതല്‍ സൗകര്യ എര്‍പ്പെടുത്തും. മൂന്നുമാസം മുതല്‍ നാലുവയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് നഴ്‌സറിക്കായി പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കും. 120 കുട്ടികള്‍ക്ക് അവിടെ സൗകര്യം ഉണ്ടാകും. വനിതകള്‍ക്കു കൂടുതലായി 20 പാര്‍ക്കിങ് സ്ഥലങ്ങള്‍കൂടി അനുവദിക്കും. കൂടാതെ, ജൂലൈയില്‍ എല്ലാ സ്ത്രീകള്‍ക്കും പാര്‍ക്കിങ് സ്ഥലം ലഭിക്കുന്നരീതിയില്‍ പുതിയ ബഹുനില പാര്‍ക്കിങ് ടെല്‍മിനലില്‍ സൗകര്യങ്ങള്‍ നല്‍കും.
https://www.facebook.com/Malayalivartha

























