അദ്ധ്യാപകര്‍ക്ക് പകരം ഇനി റോബോട്ടുകള്‍ പാഠങ്ങള്‍ പഠിപ്പിക്കും

ദുബായ് ക്ലാസ് മുറികളില്‍ അദ്ധ്യാപകര്‍ക്ക് പകരം പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ഇനി റോബോട്ടുകളും. 'അറ്റ്‌ലാബ് ടീച്ച് അസിസ്റ്റ്' എന്ന പേരിലുള്ള റോബോട്ടുകളെ രാജ്യമെമ്പാടുമുള്ള വിദ്യാലയങ്ങളില്‍ പരിചയപ്പെടുത്തുമെന്ന് അറ്റ്‌ലാബ് ലേണിങ് സൊലൂഷന്‍സ് കമ്പനി അറിയിച്ചു. ദുബായില്‍ ചൊവ്വാഴ്ച തുടങ്ങുന്ന ഗ്ലോബല്‍ എജ്യുക്കേഷന്‍ സപ്ലൈസ് ആന്‍ഡ് സൊലൂഷന്‍സ് മേളയില്‍ റോബോട്ടുകളെ അവതരിപ്പിക്കും. സാന്‍ബോട് എന്ന റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടീച്ച് അസിസ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ വിവിധ പാഠ്യ പദ്ധതികള്‍ സന്നിവേശിപ്പിക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
ഓരോ സ്‌കൂളിനും ഈ സോഫ്റ്റ് വെയര്‍ മുഖേന തങ്ങളുടെ പഠനപ്രവര്‍ത്തങ്ങള്‍ക്കായി റോബോട്ടിനെ ഉപയോഗപ്പെടുത്താനാകുമെന്ന് അറ്റ്‌ലാബ് ഡയറക്ടര്‍ എസ്. സെന്തില്‍ കുമാര്‍ പറഞ്ഞു. പഠനവുമായി ബന്ധപ്പെട്ട എന്ത് ചോദ്യങ്ങളും റോബോട്ടിനോട് ചോദിക്കാം. പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ലൈബ്രേറിയനായും ക്ലാസില്‍ കുട്ടികളുടെ ഹാജറെടുക്കാനും സ്ന്ദര്‍ശകരെ സഹായിക്കാനുമൊക്കെ ടീച്ച് അസിസ്റ്റ് റോബോട്ടുകള്‍ക്ക് സാധിക്കും. 60 സെന്‍സറുകളും എല്‍.ഇ.ഡി. ശേഷിയുള്ള കണ്ണുകളുടെ സ്ഥാനത്ത് ഘടിപ്പിച്ച ത്രീഡി ക്യാമറകളുമാണ് പ്രവര്‍ത്തനത്തിന് സഹായകമാകുന്നത്. 2017 അവസാനത്തോടെ രാജ്യത്തെ സ്‌കൂളുകളില്‍ അറ്റ്‌ലാബ് റോബോട്ടുകള്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സെന്തില്‍ കുമാര്‍ അറിയിച്ചു
https://www.facebook.com/Malayalivartha

























