മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ഗള്‍ഫ് നാടുകളില്‍നിന്നു പ്രവാസികള്‍ പറന്നിറങ്ങുന്നു

ദുബായില്‍നിന്നും മുസ്ലിംലീഗ് പോഷക സംഘടനയായ കെ.എം.സി.സിയുടെ അറുപതു ഭാരവാഹികള്‍ ഏപ്രില്‍ ആദ്യവാരം നാട്ടിലെത്തും. ദുബായ് കെ.എം.സി.സി. പ്രസിഡന്റ് പി.കെ അന്‍വര്‍ നഹയുടെ നേതൃത്വത്തിലുള്ള സംഘമാണു ആദ്യഘട്ടത്തില്‍ നാട്ടിലെത്തുന്നത്. തുടര്‍ദിവസങ്ങളിലായി കൂടുതല്‍ പ്രവര്‍ത്തകര്‍ നാട്ടിലെത്തും.
സി.പി.എമ്മിന്റെ കേരളാപ്രവാസി സംഘടനാ ഭാരവാഹികളും നാട്ടിലെത്തുമെന്നു കേരളാപ്രവാസി സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് സി.കെ. കൃഷ്ണകുമാര്‍ പറഞ്ഞു. കെ.എം.സി.സി. ദുബായ് കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ദുബായിലെ തൊഴിലാളി ക്യാമ്പുകള്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍, മത്സ്യമാര്‍ക്കറ്റുകള്‍ എന്നിവ സന്ദര്‍ശിച്ചിരുന്നു.കെ.എം.സി.സി. ഭാരവാഹികള്‍ ദുബായിയില്‍ യോഗം ചേര്‍ന്നാണ് പരമാവധിപേരെ വോട്ടുചെയ്യാനായി നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചത്.
മലപ്പുറം ലോക്‌സഭാ തലത്തില്‍ ഏഴു നിയമസഭാ മണ്ഡലം ഭാരവാഹികളുടെ യോഗമാണു ചേര്‍ന്നത്. പ്രത്യേകഗ്രൂപ്പ് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്താണു പ്രവാസി സംഘടനകള്‍ പ്രവര്‍ത്തകരെ നാട്ടിലെത്തിക്കുന്നത്. ഇതുമൂലം സാധാരണ യാത്രക്കാരെക്കാള്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ നാട്ടിലെത്താന്‍ കഴിയും. കെ.എം.സി.സി ഭാരവാഹികള്‍ക്കു സംഘടന പ്രത്യേകം തെരഞ്ഞെടുപ്പ് പ്രചാരണച്ചുമതലകളും നല്‍കിയിട്ടുണ്ട്.
അതത് പഞ്ചായത്ത്, വാര്‍ഡ്തലങ്ങളിലുള്ള പ്രവാസി കുടുംബങ്ങള്‍ കേന്ദ്രീകരിച്ചു തെരഞ്ഞെടുപ്പ് പ്രചരണം നടത്താനാണു നിര്‍ദേശം. ദുബായിയില്‍ നിയസഭാ മണ്ഡലം അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരുടെ യോഗം ചേരുകയും ചെയ്തു. സാധാരണ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിള്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വിമാനം പ്രത്യേകം ചാര്‍ട്ടര്‍ചെയ്തു വരികയാണു പതിവ്.
ഇക്കുറി ഒരുമണ്ഡലത്തില്‍ മാത്രം നടക്കുന്ന ഉപതെരഞ്ഞെടുപ്പായതിനാല്‍ ആളുകള്‍ കുറവായതും എല്ലാവര്‍ക്കും ഒരേ സമയത്ത് അവധി ലഭിക്കാത്തതും കാരണം ചാര്‍ട്ടര്‍ചെയ്യാനുള്ള തീരുമാനത്തില്‍നിന്നും കെ.എം.സി.സി. പിന്‍മാറുകയായിരുന്നു. നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണത്തേക്കള്‍ ലഹരിയിലാണു പ്രവാസികളുടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണങ്ങളെന്നും പ്രവാസി സംഘടനകള്‍ പറയുന്നു.ഫെയ്‌സ്ബുക്കും വാട്‌സ് ആപ്പും ഉപയോഗിച്ചു തങ്ങളുടെ സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിക്കുകയാണ് പ്രവാസികള്‍.
https://www.facebook.com/Malayalivartha

























