ദുബായ് സൗരോര്‍ജ പാര്‍ക്കിന്റെ രണ്ടാംഘട്ടം പ്രവര്‍ത്തനം തുടങ്ങി

സൗരോര്‍ജ പാര്‍ക്കിന്റെ രണ്ടാംഘട്ടം പ്രവര്‍ത്തനം ദുബായില്‍ തുടങ്ങി. ശുദ്ധമായ ഊര്‍ജം ഉദ്പാദിപ്പിക്കുന്ന മുന്‍നിര പദ്ധതിയാണിത്. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം നിര്‍വഹിച്ചു. 50,000 കുടുംബങ്ങളുടെ ഊര്‍ജ ആവശ്യത്തിന് ഉതകുംവിധത്തില്‍, വര്‍ഷം 200 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് രണ്ടാംഘട്ട പാര്‍ക്ക്. അല്‍ ഖുദ്‌റയിലെ മുഹമ്മദ് ബിന്‍ റാഷിദ് സൗരോര്‍ജ പാര്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോര്‍ജ ഉദ്പാദന കേന്ദ്രമായ ദീവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
അറബ് മേഖലയിലെ ഏറ്റവും വലിയ പദ്ധതിയായ ഈ പാര്‍ക്ക് പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് യാഥാര്‍ഥ്യമാക്കിയത്. 23 ലക്ഷം ഫോട്ടോവോള്‍ടിക് പാനലുകള്‍ ആണ് സൗരോര്‍ജ ഉത്പാദനത്തിന് സഹായിക്കുന്നത്. പാരമ്പര്യ വൈദ്യുതി ഉത്പാദനംമൂലം വര്‍ഷംതോറും പുറംതള്ളപ്പെട്ടേക്കാവുന്ന 2,14,000 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ സാന്നിദ്ധ്യം ഇതുവഴി ഒഴിവാക്കാനാകും. സൗദിയില്‍ നിന്നുള്ള എ.സി.ഡബ്ല്യു.എ. പവര്‍ എന്ന കമ്പനിയുടെയും സ്പാനിഷ് കോണ്‍ട്രാക്ടിങ് കമ്പനി ടി.എസ്.കെ.യുടെയും സഹകരണത്തോടെ 1.2 ബില്ല്യന്‍ ദിര്‍ഹം മുതല്‍മുടക്കിലാണ് രണ്ടാംഘട്ട പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും വിവിധ ഘട്ടങ്ങളിലായി 50 ബില്ല്യന്‍ മുതല്‍മുടക്കില്‍ പദ്ധതി പൂര്‍ത്തിയാക്കി ഉത്പാദന ശേഷി 5,000 മെഗാവാട്ട് ആയി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha

























