യുഎസിലേക്കുള്ള വിമാനങ്ങളില്‍ ലാപ്‌ടോപ് നിരോധിച്ചതിനെ നേരിടാന്‍ സൗജന്യ ലാപ്‌ടോപ് സര്‍വീസുമായി ഖത്തര്‍ എയര്‍വേയ്‌സ്

യുഎസിലെക്കുളള വിമാനയാത്രയില്‍ ഇ-ഉപകരണങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്ന് വിമാനത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി ലാപ്‌ടോപ് ഉപയോഗിക്കാനുളള സംവിധാനം ഖത്തര്‍ എയര്‍വേയ്‌സ് ഒരുക്കുന്നു. ഖത്തര്‍ എയര്‍വേയ്‌സിലെ ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കാണു വിമാനത്തിനുള്ളില്‍ ഉപയോഗിക്കാന്‍ ലാപ്‌ടോപ് നല്‍കുക.മുഴുവന്‍ യാത്രക്കാര്‍ക്കും വിമാനത്തിനുള്ളില്‍ ഒരു മണിക്കൂര്‍ വരെ സൗജന്യ വൈഫൈ സൗകര്യവും അനുവദിച്ചു. അഞ്ചു ഡോളര്‍ അധികം നല്‍കിയാല്‍ യാത്രാസമയം മുഴുവനും വൈഫൈ സൗകര്യം ലഭ്യമാകും. വിമാനത്തില്‍ കയറുന്നതിനു തൊട്ടുമുന്‍പായി ഗേറ്റില്‍ നിന്നു ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കു ലാപ്‌ടോപ് വായ്പ വാങ്ങാം. യുഎസില്‍ ഇറങ്ങുമ്പോള്‍ മടക്കി നല്‍കിയാല്‍ മതി. ഇതുവഴി വിമാനത്തിനുള്ളിലും ലാപ്‌ടോപ് ഉപയോഗിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നതെന്നു ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ബേക്കര്‍ പറ!ഞ്ഞു.
അടുത്തയാഴ്ച മുതല്‍ യുഎസിലേക്കുള്ള എല്ലാ വിമാനങ്ങളിലും ഈ സൗകര്യമുണ്ടാകും. മൊബൈല്‍ ഒഴിച്ചുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ യുഎസിലേക്കുള്ള വിമാനത്തിനുള്ളില്‍ ഉപയോഗിക്കുന്നതിനു യുഎസ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച മുതല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ലാപ്‌ടോപ്, ഐപാഡ് ഉള്‍പ്പെടെയുള്ള ടാബ്‌ലറ്റ് കംപ്യൂട്ടറുകള്‍, ഇ റീഡര്‍, ക്യാമറ, പോര്‍ട്ടബിള്‍ ഡിവിഡി പ്ലേയര്‍ തുടങ്ങിയവയ്ക്കാണു നിയന്ത്രണം. പകരം ഇവ ചെക്ക് ഇന്‍ ബാഗേജായി അയയ്ക്കണം. യുഎസിലേക്കുള്ള ദീര്‍ഘദൂര യാത്രയില്‍ ലാപ്‌ടോപ് ഉപയോഗിക്കാന്‍ കഴിയാത്തതു യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതൊഴിവാക്കാനാണു ഖത്തര്‍ എയര്‍വേയ്‌സ് പുതിയ മാര്‍ഗം സ്വീകരിച്ചത്. വിമാനത്തില്‍ കയറും മുന്‍പു വരെ ലാപ്‌ടോപ്പില്‍ ചെയ്ത ജോലികള്‍ യുഎസ്ബിയിലാക്കി കൂടെ കൊണ്ടുപോകാം. തുടര്‍ന്ന് ഇതു ഖത്തര്‍ എയര്‍വേയ്‌സ് നല്‍കുന്ന ലാപ്‌ടോപ്പില്‍ ഉപയോഗിച്ചു യാത്രയിലും ജോലി തുടരാം
നിരോധിച്ച ഇലക്ട്രോണിക് സാധനങ്ങള്‍ വിമാനത്തിന്റെ ഗേറ്റ് വരെ കൊണ്ടുപോകാനും കഴിയും. ഇവ ഗേറ്റില്‍ നിന്നു വാങ്ങി ഭദ്രമായി പായ്ക്ക് ചെയ്തു വിമാനത്തില്‍ ചെക്ക് ഇന്‍ ബാഗേജായി കൊണ്ടുപോകും. യുഎസില്‍ എത്തിയ ശേഷം സുരക്ഷിതമായി മടക്കി നല്‍കും. ദോഹ വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കു ഏറെ സൗകര്യപ്രദമാണിത്. ദോഹ വരെ ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപയോഗിക്കാനാകും. വിമാനത്തിലെ ഇന്‍ഫ്‌ലൈറ്റ് സ്‌ക്രീന്‍ ഉപയോഗിച്ചു സിനിമകളും വിനോദ പരിപാടികളും കാണാം. ഒരു മണിക്കൂര്‍ സൗജന്യമായും ബാക്കി സമയം അഞ്ചു ഡോളര്‍ ഈടാക്കിയുമാണു വൈഫൈ ലഭ്യമാക്കുക.
https://www.facebook.com/Malayalivartha

























