ദുഹൈലില്‍ 200 മെഗാവാട്ട് സോളര്‍ പവര്‍ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു

ദുഹൈലില്‍ 200 മെഗാവാട്ട് സോളര്‍ പവര്‍ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു. 2020ല്‍ കമ്മിഷന്‍ ചെയ്യാമെന്നാണു കരുതുന്നത്. ഇതു കമ്മിഷന്‍ ചെയ്താലുടന്‍ 500 മെഗാവാട്ടിന്റെ പുതിയ സോളര്‍ പ്ലാന്റിന്റെ നിര്‍മാണജോലികള്‍ തുടങ്ങും. ഖത്തറിലെ ഏതു പുതിയ വാണിജ്യ, പാര്‍പ്പിട പദ്ധതിക്കും ആവശ്യമായ വെള്ളവും വൈദ്യുതിയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. റാസ് അബു ഫോണ്ടാസിലെ എ3 പ്ലാന്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് ഇതിനായാണ്. പുനരുല്‍പാദനക്ഷമമായ ഊര്‍ജസ്രോതസുകളില്‍നിന്ന് 2020ഓടെ 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സലീഹ് അല്‍സാദാ.
ഖത്തര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കമ്പനി (ക്യുഇഡബ്ല്യുസി) മാനേജിങ് ഡയറക്ടര്‍ ഫഹദ് ബിന്‍ ഹമദ് അല്‍മുഹന്നദി, ഖത്തര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്‌റാമ) പ്രസിഡണ്ട് ഈസ ഹിലാല്‍ അല്‍കുവാരി എന്നിവര്‍ക്കൊപ്പം റാസ് അബു ഫോണ്ടാസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു മന്ത്രി ഇക്കാര്യമറിയിച്ചത്. സോളര്‍ വൈദ്യുതോല്‍പാദനത്തിനാണു മുന്‍തൂക്കം നല്‍കുന്നത്.ഉം അല്‍ ഹൗളിലെ ബൃഹദ് ജലശുദ്ധീകരണവൈദ്യുതോല്‍പാദന പ്ലാന്റിന്റെ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. അടുത്ത മാര്‍ച്ചില്‍ ഉം അല്‍ ഹൗള്‍ പദ്ധതി കമ്മിഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
റാസ് അബു ഫോണ്ടാസ് എ3 പ്ലാന്റില്‍ റിവേഴ്‌സ് ഓസ്‌മോസിസ് പ്രക്രിയയിലൂടെയാണു കടല്‍വെള്ളം ശുദ്ധീകരിക്കുന്നത്. ഇതു പരിസ്ഥിതി സൗഹൃദമാണെന്നു മാത്രമല്ല, ചെലവ് 1520% കുറയ്ക്കുമെന്നും ക്യുഇഡബ്ല്യുസി മാനേജിങ് ഡയറക്ടര്‍ അല്‍മുഹന്നദി പറഞ്ഞു. പ്ലാന്റിന്റെ നിര്‍മാണച്ചെലവിലും ആനുപാതികമായ കുറവുണ്ടെന്നും മന്ത്രി പറഞ്ഞു. 15 ദിവസം നീളുന്ന മൂന്നു സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണു കുടിവെള്ളം രാജ്യത്തെവിടെയും വിതരണം ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























