മകളുടെ വിവാഹത്തിനൊപ്പം 190 ജോഡികളെയും ഒരുമിപ്പിച്ച ഒരച്ഛന്‍

സ്വന്തം മകളുടെ വിവാഹത്തിനൊപ്പം 190 ജോഡികളെയും ഒരുമിപ്പിച്ച് ഒരച്ഛന്‍ മാതൃകയായി. അബുദാബിയിലെ കിരീടാവകാശിയാണ് മകളുടെ വിവാഹവേളയില്‍ 190 ജോഡികള്‍ക്ക് മംഗല്യഭാഗ്യമൊരുങ്ങിയത്. ഭരണ കുടുംബത്തിലെ ഇളംതലമുറകളെ ബന്ധിപ്പിക്കുന്ന വിവാഹവേളയിലായിരുന്നു ഈ പുണ്യപ്രവൃത്തി നടന്നത്.
അബുദാബി കിരീടാവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പുത്രിയും ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും തമ്മിലുള്ള വിവാഹത്തിലായിരുന്നു സമൂഹവിവാഹം നടന്നത്. മുശ്‌രിഫ് കൊട്ടാരത്തില്‍ വെച്ച് പ്രസിഡന്റ് ശൈഖ് ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എമിറേറ്റുകളുടെ ഭരണാധിപന്മാരും കിരീടാവകാശികളും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ വിവാഹത്തിന്റെ ഭാഗമായി.
https://www.facebook.com/Malayalivartha


























