സൗദിയില്‍ ഷോപ്പിങ് മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്കു മാത്രമായി നിജപ്പെടുത്തി

വിഷന്‍ 2030 മുന്നോട്ടുവയ്ക്കുന്ന സൗദിവല്‍ക്കരണ (നിതാഖാത്) പദ്ധതികള്‍ ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണു സൗദി. ചില്ലറവ്യാപാര മേഖലയില്‍ 100% സൗദിവല്‍ക്കരണം ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി തൊഴില്‍ മന്ത്രി അലി അല്‍ നാസര്‍ അല്‍ ഘാഫിസ് ആണ് ഉത്തരവിറക്കിയത്. പദ്ധതി നടപ്പാക്കുന്നതിനുളള സമയപരിധി നിശ്ചയിച്ചിട്ടില്ല. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് ഇത് ബാധകമാകുമോ എന്നു വ്യക്തമല്ല. നിലവില്‍ മാളുകളിലെ 15 ലക്ഷം തൊഴിലാളികളില്‍ മൂന്നു ലക്ഷം പേര്‍ മാത്രമാണു സൗദി സ്വദേശികള്‍. 12 ലക്ഷം വിദേശ തൊഴിലാളികളെ പുതിയ നിയമം നേരിട്ടു ബാധിക്കുമെന്നാണു സൂചന.
ആഭരണനിര്‍മാണം, ഹജ്-ഉംറ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഡെയറി ഫാക്ടറികള്‍, അലക്കുകടകള്‍, ക്രഷ്, വികലാംഗ പരിചരണ കേന്ദ്രങ്ങള്‍, വനിതാ ഉല്‍പന്ന വില്‍പന കേന്ദ്രങ്ങള്‍, സ്ട്രാറ്റജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, ഹെല്‍ത്ത് കോളജുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, വനിതാ തയ്യല്‍ കേന്ദ്രങ്ങള്‍, ക്ലീനിങ്-കേറ്ററിങ് കരാര്‍ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി കോളജുകള്‍, മൊബൈല്‍ ഫോണ്‍ വില്‍പന-അറ്റകുറ്റപ്പണി, കെമിക്കല്‍-ധാതു വ്യവസായം, മഭക്ഷ്യവസ്തു-പ്ലാസ്റ്റിക് നിര്‍മാണം എന്നിങ്ങനെ 15 മേഖലകള്‍ കൂടി നിതാഖാത്തില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. സെപ്റ്റംബര്‍ മൂന്നിന് പുതിയ വ്യവസ്ഥകള്‍ നിലവില്‍വരുമെന്നാണ് അറിയിപ്പ്.
https://www.facebook.com/Malayalivartha


























