51 ജീവജലം പദ്ധതിയുടെ ഭാഗമായി കിണര്‍ നാടിന് സമര്‍പ്പിച്ചു

51 ജീവജലം കിണര്‍ പദ്ധതിയുടെ ഭാഗമായി ബഹ്‌റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഉള്ള്യേരി ഉള്ളൂരില്‍ പഞ്ചായത്ത് മുസ്!ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ നിര്‍മിച്ച കിണര്‍ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല നാടിന് സമര്‍പ്പിച്ചു. 'ശിഹാബ് തങ്ങള്‍ സ്മാരക ജീവജലം' പദ്ധതിയിലെ 35ാമത് കിണറാണിത്. അബു ഹാജി പാറക്കല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് പ്രസിഡന്റ് നാസര്‍ എസ്‌റ്റേറ്റ് മുക്ക്, ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ തയ്യില്‍, കെ. അഹമ്മദ് കോയ, കെഎംസിസി ജില്ല കോഓര്‍ഡിനേറ്റര്‍മാരായ അലി കൊയിലാണ്ടി, യൂസുഫ് കൊയിലാണ്ടി, ഹംസ പയ്യോളി, സി.എം.കോയ, നജീബ് കാക്കഞ്ചേരി, അലി നാറാത്ത് എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha


























