ജിദ്ദയില്‍ നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍

ജിദ്ദയില്‍ നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. പ്രതിവര്‍ഷം എട്ടു കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ വിമാനത്താവളത്തിനുണ്ട്. ടെര്‍മിനല്‍ നിര്‍മ്മാണവും കൗണ്ടറുകളും കണ്‍വയര്‍ ബെല്‍റ്റുകളും സ്ഥാപിക്കുന്ന ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായി പുതിയ വിമാനത്താവളത്തിലെ കണ്‍വെയര്‍ ബെല്‍റ്റുകള്‍ക്ക് 33 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. ലഗേജുകള്‍ പരിശോധിക്കുന്നതിനുള്ള 32 എക്‌സ്‌റേ ഉപകരണങ്ങളും ലഗേജുകള്‍ നീക്കം ചെയ്യുന്നതിനുള്ള 132 ലിഫ്റ്റുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും പുതിയ വിമാനത്താവളത്തിലുണ്ടാകും. 105 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന സമ്പൂര്‍ണ നഗരമായാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കും.
https://www.facebook.com/Malayalivartha


























