പ്രവാസിക്ഷേമ പദ്ധതിയില്‍ ചേരാന്‍ ഒമാനിലെ പ്രവാസികള്‍ക്ക് അവസരം

അമിറാത്തില്‍ ഈ മാസം 28, 29 തീയതികളില്‍ നടക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ വേദിയില്‍ പ്രവാസിക്ഷേമ പദ്ധതിയുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പ്രത്യേക പവലിയന്‍ ഒരുക്കും. താല്‍പര്യമുള്ളവര്‍ക്ക് അംഗത്വമെടുക്കാനും ഇവിടെ അവസരമുണ്ടാകുമെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം പി.എം ജാബിര്‍ അറിയിച്ചു. പി.ടി കുഞ്ഞുമുഹമ്മദിെന്റ നേതൃത്വത്തില്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡ് അധികാരമേറ്റ ശേഷം കൂടുതല്‍ പ്രവാസി മലയാളികളെ ക്ഷേമപദ്ധതിയുടെ ഭാഗമാക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്.
https://www.facebook.com/Malayalivartha


























